എഴുപതുകാരിയുടെ ആത്മഹത്യ: കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹം
ഇരിട്ടി: പയഞ്ചേരിയിലെ എഴുപതുകാരി മുഴക്കുന്നിലെ തറവാട്ടു വീട്ടില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട് നടക്കുന്ന പൊലിസ് അന്വേ
ഷണത്തെ സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ പ്രസ്താവിച്ചു.
ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് എഴുപതുകാരി ആത്മഹത്യ ചെയ്തതെന്ന വിവരമനുസരിച്ച് പൊലിസ് നടത്തുന്ന അന്വേഷണത്തെ വഴിതിരിച്ചു വിടാനും തെറ്റിദ്ധാരണ പരത്താനുമുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്. പീഡനക്കേസിലെ പ്രതി ആരായാലും ഇരകള്‍ക്കനുകൂലമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. കൊട്ടിയൂര്‍ സംഭവത്തില്‍ കോണ്‍ഗ്രസിനുണ്ടായ ജാള്യം മറികടക്കാനാണ് എഴുപതുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സി.
പി.എമ്മിനെതിരേ കള്ള പ്രചാരണം നടത്തുന്നത്. കേസില്‍ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാണ് പൊലിസ് നടത്തേണ്ടത്. യഥാര്‍ഥ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് തട്ടിപ്പു ജനങ്ങള്‍ തിരിച്ചറിയണമെന്നും സി.പി.
എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."