പ്രാദേശിക വികസനം: 38 ലക്ഷം അനുവദിച്ചു
അമ്പലപ്പുഴ: സംസ്ഥാന ധനകാര്യ വകുപ്പില്‍നിന്നും പ്രാദേശിക ചെറുകിട പ്രവര്‍ത്തികള്‍ക്കായി അമ്പലപ്പുഴ ഡിവിഷനില്‍ 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ഏ.ആര്‍.കണ്ണന്‍ അറിയിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷനു സമീപം കളരിക്കല്‍ വൈമ്പാല റോഡ് 6 ലക്ഷം, പതിനാലാം വാര്‍ഡില്‍ മൈത്രി റോഡ് 8 ലക്ഷം, പുറക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ഗാബീസ് പമ്പ് റോഡ് 7 ലക്ഷം, അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡ് ഗുരുമന്ദിരത്തിനു പടിഞ്ഞാറ് മനോഹരന്റെ വീടുമുതല്‍ വടക്കോട്ട് തോടിന് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി 6 ലക്ഷം, പത്താം വാര്‍ഡില്‍ വയമ്പാല ജങ്ഷന്‍ മുതല്‍ വടക്കോട്ട് റോഡ് 6 ലക്ഷം, പതിനഞ്ചാം വാര്‍ഡില്‍ നിസാറിന്റെ ഷെഡ് മുതല്‍ പടിഞ്ഞാറോട്ട് സംരക്ഷണ ഭിത്തി നിര്‍മ്മാണം 6 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."