വാഹനാപകടം തുടര്‍കഥ; മനപ്പടി മരണപ്പടിയാകുന്നു
പാവറട്ടി: അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും മനപ്പടിയെ മരണപ്പടിയാക്കി മാറ്റുന്നു.
ഒരാഴ്ചക്കകം മൂന്ന് അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. അതില്‍ കൂരിക്കാട് തെരുവത്ത് വീട്ടില്‍ മുഹമ്മദ് (30) തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
രണ്ട് ദിവസത്തിനകം മത്സ്യവില്‍പനക്കാരനായ മോഹന് (68) റോഡിലേക്ക് തള്ളി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റില്‍ തട്ടി വീണ് ഗുരുതരമായ പരിക്കേറ്റിരുന്നു. തിങ്കളാച്ച ഉണ്ടായ ബൈക്കപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റ വിളക്കാട്ടുപാടം സ്വദേശിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പത്തോളം അപകടമരണം നടന്നിട്ടുള്ള ഇവിടെ അതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഗുരുതരമായ പരിക്കേറ്റവര്‍. മുമ്പ് സ്‌കൂള്‍ അധ്യാപിക അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് റോഡ് വികസന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റോഡിന്റെ വളവ് നിവര്‍ത്തുകയും ലക്ഷംവീട് കോളനി, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരുടെ സുരക്ഷക്കായി രണ്ടടി വ്യാസമുള്ള കോണ്‍വെക്‌സ് കണ്ണാടി സ്ഥാപിക്കുകയും ചെയ്തു. അതിന് ശേഷവും രണ്ട് പേരാണ് മരണത്തിന് കീഴടങ്ങിയത്. അമിതമായ വേഗതയാണ് അധിക അപകടങ്ങള്‍ക്കും കാരണമാകുന്നത്.
വെന്മേനാട് - കൈതമുക്ക് ഭാഗത്ത് നിന്നുള്ള റോഡിലൂടെ വരുന്നവര്‍ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യുന്നതും അപകടമുണ്ടാക്കുന്നുണ്ട്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ ചെറിയവാഹനങ്ങളേക്കാള്‍ വലിയ വാഹനങ്ങള്‍ക്കാണ് ഭീഷണിയാകുന്നത്.
വളരെ ആസൂത്രിതവും ശാസ്ത്രീയപരമായുമുള്ള മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ഓരോ കുടുംബത്തിന്റെയും അത്താണികള്‍ നഷ്ടപ്പെടുന്നത് കാണേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."