HOME
DETAILS

ജനസാന്ത്വനം: ഉടന്‍ അപേക്ഷിക്കണമെന്ന് തെറ്റായ പ്രചാരണം; താലൂക്കോഫിസുകളില്‍ ജനം ഇടിച്ചു !

  
backup
April 03 2017 | 20:04 PM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d

തിരുവനന്തപുരം :  ജനസാന്ത്വനഫണ്ടില്‍ നിന്നുള്ള സഹായത്തിന് ഇപ്പോള്‍ തന്നെ അപേക്ഷിക്കണമെന്ന തെറ്റായ പ്രചാരണം  ജനത്തെ വലച്ചു. ജില്ലയിലെ വിവിധ താലൂക്ക് ഓഫിസുകളില്‍ ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കാട്ടാക്കടയില്‍ തിക്കിലും  തിരക്കിലുംപെട്ട് വയോധിക മരിച്ചു.   കാട്ടാക്കട കിള്ളി തുരുമ്പാട് ശ്രുതിലയത്തില്‍ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഓമന (68 )യാണ് മരിച്ചത്. ജനസാന്ത്വനഫണ്ടിന് അപേക്ഷ സമര്‍പ്പിക്കാനായി  കാട്ടാക്കട താലൂക്ക് ആസ്ഥാനത്തു എത്തിയ ഇവര്‍  തിരക്കില്‍പെട്ട്  കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു  സംഭവം . അരമണിക്കൂറോളം അവിടെ കിടന്ന ഓമനയെ പൊലിസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.  എങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല മക്കള്‍:ഗിരിജ,രമ,ഗീത,അനില്‍കുമാര്‍,സുനില്‍കുമാര്‍.മരുമക്കള്‍:മണിയന്‍,കൃഷ്ണന്‍കുട്ടി,വിജയകുമാര്‍,വസന്തകുമാരി,സുജ.
താലൂക്കോഫിസുകളിലെ ജനത്തിരക്ക് പലയിടങ്ങളിലും ഗതാഗതക്കുരുക്കിനും കാരണമായി. അപേക്ഷ നല്‍കാനെത്തിയവരുടെ നിര ഓഫിസ്  വളപ്പും കഴിഞ്ഞ് റോഡിലേക്കു നീണ്ടതോടെയാണ്  ഗതാഗതക്കുരുക്കുണ്ടായത്. പലയിടങ്ങളിലും ഓഫിസ് ഉദ്യോഗസ്ഥരും അപേക്ഷ നല്‍കാനെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
കുടപ്പനക്കുന്ന് കലക്്ടറേറ്റില്‍  ഇന്നലെ രാവിലെ മുതല്‍   ജനസമുദ്രമായിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത്  താലൂക്ക് ഓഫിസുകളില്‍ അപേക്ഷ സ്വീകരിച്ചു  തുടങ്ങിയെങ്കിലും കലക്ടറേറ്റില്‍ ജനം തിക്കിത്തിരക്കി.  സിവില്‍ സ്‌റ്റേഷന്‍ പ്രവേശന കവാടത്തില്‍ തന്നെ കൗണ്ടര്‍ ഒരുക്കിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്.  കുടപ്പനക്കുന്നില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊലിസെത്തിയാണ്  ഗതാഗതം നിയന്ത്രിച്ചത്.
ഇതിനിടെ സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാം എന്ന വ്യാജേന ചിലര്‍ പണപ്പിരിവ് നടത്തിയതായും ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഇത്തരം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പേരൂര്‍ക്കട പൊലിസ് പറഞ്ഞു.
കാട്ടാക്കട താലൂക്ക് ഓഫിസില്‍  തിരക്ക് നിയന്ത്രിക്കാനോ അപേക്ഷകള്‍ സ്വീകരിക്കാനോ മുന്നൊരുക്കങ്ങള്‍ ഇല്ലാതിരുന്നതു ജനങ്ങളെ വലച്ചു. രാവിലെ എട്ടുമണിയോടെ താലൂക്ക് ആസ്ഥാന പരിസരത്ത് ജനത്തിരക്കായി. തിക്കിലും തിരക്കിലും പലര്‍ക്കും അപേക്ഷയും ടോക്കണമുമൊക്കെ നഷ്ടപ്പെട്ടു.   സ്ത്രീകളെ നിയന്ത്രിക്കാന്‍ വനിതാ പൊലിസുകാരില്ലാതിരുന്നത് പ്രശ്‌നം രൂക്ഷമാക്കി.  ഒടുവില്‍  താലൂക്ക് ഓഫിസ്   ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി അപേക്ഷകള്‍ സ്വീകരിച്ചുവെങ്കിലും  ഫലം കണ്ടില്ല.   ഇതിനിടെയാണ് കാട്ടാക്കട തകിള്ളി തുരുമ്പാട് ശ്രുതിലയത്തില്‍ ഓമന കുഴഞ്ഞു വീഴുകയും  മരിക്കുകയും ചെയ്തത്.
നെടുമങ്ങാടും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന റവന്യൂ ടവറിലേക്ക് പ്രവേശിക്കാനുള്ള റോഡ് മുതല്‍ ഓഫിസ് പരിസരം വരെ ആയിരക്കണക്കിന് പേരാണ് മണിക്കൂറുകളോളം കാത്തുനിന്നത്. പതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കാനെത്തിയത്.  പ്രവേശന കവാടത്തിന് സമീപത്തായി അപേക്ഷ പൂരിപ്പിച്ച് കൊടുക്കുന്നവര്‍ക്ക് ചുറ്റും ആളുകള്‍  കൂട്ടം കൂടിയതോടെ ഗാതാഗതവും തടസപ്പെട്ടു.  വനിതാ പൊലിസുകാരെയുള്‍പ്പെട  തഹസീല്‍ദാര്‍ വിളിച്ചുവരുത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
 അപേക്ഷവാങ്ങി  വില്ലേജ് ഓഫിസ് ക്രമത്തില്‍ തരംതിരിച്ച് വയ്ക്കുന്നതു മാത്രമായിരുന്നു ഇന്നലെ  നടന്നത്.  അപേക്ഷകള്‍ അടുത്ത ദിവസങ്ങളിലും വാങ്ങുമെന്നും അപേക്ഷ നല്‍കിയവര്‍ മടങ്ങിപോകണമെന്നും താലൂക്കാഫീസിലെ ജീവനക്കാരന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ല. അതിനിടെ താലൂക്കോഫിസില്‍ ഇന്‍സ്‌പെക്ഷനുവേണ്ടി കലക്ടറേറ്റില്‍ നിന്നെത്തിയ സംഘം ജനത്തിരക്ക് കണ്ട് മടങ്ങിപ്പോയി.  
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസും പരിസരവും  രാവിലെ ഏഴ് മണി മുതല്‍   അപേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്നു. അപേക്ഷകര്‍ക്കായി  യാതൊരു സൗകര്യവുമൊരുക്കിയില്ലെന്ന് ആക്ഷേപമുയര്‍ന്നു.

ധൃതിപിടിക്കേണ്ട ആവശ്യമില്ല: കലക്ടര്‍

പേരൂര്‍ക്കട: പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പൊതുജനങ്ങള്‍ ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും സാവകാശമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  സാന്ത്വനഫണ്ടില്‍ നിന്നുള്ള സഹായത്തിന് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ താലൂക്ക് ഓഫിസുകളിലും നല്‍കാവുന്നതാണ്. അടിയന്തരമായി അപേക്ഷിക്കണമെന്നും അപേക്ഷിക്കുന്ന എല്ലാവര്‍ക്കും 10000 രൂപ വരെ ഉടന്‍ ലഭ്യമാവുമെന്ന തരത്തില്‍ ജില്ലയില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago