കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാത്ത രണ്ടരക്കിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബല്‍ഗാം സ്വദേശി നസിറുല്‍ ഇസ്ലാം സെയ്ക്കി (28)നെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 3.30ന് ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തിയ പൂനെ-എറണാകുളം എക്സ് പ്രസിലെ എസ്.5 കോച്ചില്‍ കറുത്തബാഗില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. കര്‍ണാടകത്തില്‍ നിന്നും കുറഞ്ഞ പണിക്കൂലിക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് കേരളത്തിലെ വിവിധ ജ്വല്ലറികളില്‍ എത്തിച്ച് വില്പന നടത്തുന്ന രീതിയുണ്ടെന്ന് പൊലിസ് പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ രീതിയില്‍ സ്വര്‍ണം കടത്താറുണ്ടെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.
റെയില്‍വേയുടെ സ്പെഷല്‍ പെട്രോളിങിനിടെയാണ് പ്രതി പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലിസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്.ഐ ബി.കെ.സിജു, എസ്.ഐ.ഉണ്ണികൃഷ്ണന്, എ.എസ്.ഐ ശ്രീനിവാസന്, സി.പി.ഒ.സാംസണ്, ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."