ചാപ്പാടന്‍ കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ ദുരിതത്തിലും രോഗ ഭീഷണിയിലും
വാടാനപ്പള്ളി: മാലിന്യതോടു നിറഞ്ഞൊഴുകിയതോടെ വാടാനപ്പള്ളി പൊലിസ് സ്റ്റേഷനി കിഴക്ക് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ വീടിനു സമീപം ചാപ്പാടന്‍ കോളനിയിലെ കുടുംബങ്ങള്‍ ദുരിതത്തിലും രോഗ ഭീഷണിയിലും.
ഇരുപതിലധികം കുടുംബങ്ങളാണു ഇവിടെ താമസിക്കുന്നത്. തളിക്കുളം പുളിയംതുരുത്ത് പ്രദേത്തു നിന്നു വരുന്ന മാലിന്യ ജലമാണ് കോളനിയില്‍ കെട്ടികിടക്കുന്നത്.
ചാപ്പാടന്‍ തോടിലൂടെ ഒഴുകുന്ന മാലിന്യ വെള്ളം ഭിത്തിക്കിടയിലൂടെ ചോര്‍ന്നാണ് വീടുകളുടെ മുറ്റത്ത് കെട്ടി കിടക്കുന്നത്.
വെള്ളം കറുത്ത നിറത്തില്‍ കുറുകിയ നിലയിലാണ് ദുര്‍ഗന്ധവുമുണ്ട് കുട്ടികള്‍ മാലിന ജലം ചവിട്ടിയാണ് സ്കൂളില്‍ പോകുന്നത്.
വെള്ളം ചവിട്ടിയുള്ള യാത്രയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാലില്‍ ചൊറിച്ചിലാണ്. പനിയും തലവേദനയും വിട്ടുമാറുന്നില്ല.
നാറ്റം കാരണം മൂക്ക് തുണികൊണ്ടു കെട്ടിവച്ചാണു സ്ത്രീകള്‍ അടക്കം വീട്ടില്‍ കഴിയുന്നത്. ഭക്ഷണം കഴിക്കാനും പ്രയാസപ്പെടുകയാണ്. രാത്രി കൊതുക് ശല്യം രൂക്ഷമാണ്.
ദുരിതത്തിലായ കോളനി നിവാസികള്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വേണ്ട നടപടി കൈകൊള്ളാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."