കോടതിവിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ പഴുതുതേടുന്നു: എം.എം ഹസന്‍
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ പഴുതുകള്‍ തേടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇക്കാര്യത്തില്‍ മനഃപൂര്‍വം കാലതാമസം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സര്‍ക്കാരിന്റെ വരുമാന നഷ്ടത്തേക്കാള്‍ പ്രധാനം മദ്യലഭ്യത കുറയ്ക്കലാണ്. ഇക്കാര്യങ്ങളിലുള്ള എതിര്‍പ്പ് സര്‍വകക്ഷിയോഗം വിളിക്കുമ്പോള്‍ അറിയിക്കും. ജനങ്ങള്‍ക്ക് എതിര്‍പ്പിലാത്ത സ്ഥലത്തേക്ക് മദ്യശാലകള്‍ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.
രാജ്യത്തു വര്‍ഗീയതയും ഫാസിസവും ശക്തിപ്രാപിക്കുകയാണ്. ബാബരി മസ്ജിദ് സംബന്ധിച്ച കേസ് കോടതിയിലായിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രഖ്യാപനം ആശങ്കയുണര്‍ത്തുന്നതാണ്. പശുവിനെ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്.
രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍.എസ്.എസ് നേതാവിനെ കൊണ്ടുവരാനുള്ള ശ്രമവും അപകടകരമാണ്. ഇത്തരം നടപടികള്‍ക്കെതിരെ പോരാടാന്‍ ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."