സ്വര്‍ണ വ്യാപാരികള്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
തിരുവനന്തപുരം: സ്വര്ണാഭരണങ്ങള്ക്കേര്പ്പെടുത്തിയിട്ടുള്ള അന്യായമായ പര്‍ച്ചേസ് ടാക്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. കെ. മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു. അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, ജനറല്‍ സെക്രട്ടറി പി.സി. നടേശന്, കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.പി അഹമ്മദ്, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്സ് അസോ. പ്രസിഡന്റ് ഷാജു ചിറയത്ത് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."