HOME
DETAILS
MAL
ചികിത്സാപിഴവിന് നഷ്ടപരിഹാരം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
backup
April 04 2017 | 00:04 AM
തിരുവനന്തപുരം: ചികിത്സാപിഴവിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ആരോഗ്യരംഗത്തെ ആശ്രയിക്കുന്ന അസംഘടിതരായ ജനലക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ചികിത്സാപിഴവിനും ഔഷധമേഖലയിലെ ന്യൂനതകള്‍ക്കും ഇരയാകുന്നവരുടെ അവകാശം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജിജി ളാനിത്തോട്ടം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചികിത്സാമേഖലയിലെ ഇരകളുടെ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."