HOME
DETAILS
MAL
കര്‍ഷക തൊഴിലാളി ക്ഷേമനിധി: അംശാദായ ക്യാംപ് എട്ടു മുതല്‍
backup
July 05 2016 | 03:07 AM
കണ്ണൂര്‍: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ നിന്ന് 2016-17 സാമ്പത്തിക വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിന് ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ജൂലൈയില്‍ വിവിധ വില്ലേജുകളില്‍ ക്യാംപ് ചെയ്യും. സമയം രാവിലെ 11 മുതല്‍ മൂന്നു വരെ.
8ന് പരിയാരം-പരിയാരം ഗ്രാമപഞ്ചായത്ത് ഓഫിസ്, 12 ന് കുറ്റ്യേരി- വിദ്യാപോഷിണി ഗ്രന്ഥാലയം കാഞ്ഞിരങ്ങാട്, 14ന് പട്ടുവം-പട്ടുവം ഗ്രാമപഞ്ചായത്ത് ഓഫിസ്, 16ന് തളിപ്പറമ്പ്-കുറ്റിക്കോല്‍ യുവജന വായനശാല, 19ന് ആന്തൂര്‍-മുനിസിപ്പല്‍ ഓഫിസ് ആന്തൂര്‍,
21 ന് മൊറാഴ-കണ്ണന്‍ ഗുരുക്കള്‍ സ്മാരക വായനശാല ബക്കളം, 23ന് പന്നിയൂര്‍ -പുമംഗലം യു.പി സ്‌കൂള്‍, 26ന് കരിവെളളൂര്‍- കരിവെളളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് ഓഫിസ്, 28ന് കുറുമാത്തൂര്‍-കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ്, 30ന് വെളളൂര്‍-ജവഹര്‍ വായനശാല വെളളൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."