സീറ്റ് വിവാദം: കുര്യന്‍ പുണ്യാളനാകാന്‍ ശ്രമിക്കരുത്
കൊല്ലം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളുടെ മറപറ്റി പി.ജെ കുര്യന്‍ സ്വയം പുണ്യാളനാവാന്‍ ശ്രമിക്കരുതെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന ജന. സെക്രട്ടറി ജി. മഞ്ജുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിച്ചുവന്ന കുര്യനെ മാറ്റിനിര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സമൂഹത്തില്‍ കരിവാരിത്തേക്കാനാണു ചിലരുടെ ശ്രമം. അതു വിലപ്പോകില്ലെന്നും ഇത്തരം തൊഴുത്തില്‍ കുത്തികള്‍ കാരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ കോണ്‍ഗ്രസില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അതു പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പൊതുഇടങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രവര്‍ത്തകരുടെ വിഴുപ്പലക്കല്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും സീറ്റ് വിവാദം വര്‍ഗീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ മുന്നോട്ടുപോകരുതെന്നും മഞ്ജുക്കുട്ടന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."