HOME
DETAILS
MAL
കോഴിക്കോട് ചരക്കുട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു
backup
April 04 2017 | 03:04 AM
കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുന:സ്ഥാപിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് മംഗളൂരുവില്‍ നിന്നും ചൈന്നൈയിലേക്ക് റെയില്‍വേ ഉപകരണങ്ങളുമായി പോയ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. മുന്‍ ഭാഗത്തെ രണ്ടു ചക്രങ്ങളാണ് പാളം തെറ്റിയത്. തുടര്‍ന്ന് കണ്ണൂര്‍- കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.
ഷൊര്‍ണൂരില്‍ നിന്നുള്ള റെയില്‍വേ സാങ്കേതിക വിദഗ്ദരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ട്രാക്കിന് അപകടം സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."