കാര്‍തുമ്പി അവധിക്കാല സാഹിത്യക്യാംപ്
പാലക്കാട്: കേരള സാഹിത്യഅക്കാദമി ,ആദിവാസി കൂട്ടായ്മയായ 'തമ്പ്' കുട്ടികളുടെ സാംസ്‌ക്കാരിക സംഘമായ 'കാര്‍തുമ്പി' എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗോത്രവര്‍ഗ്ഗ കുട്ടികള്‍ക്കായുള്ള വേനല്‍ അവധിക്കാല സാഹിത്യക്യാംപ് മെയ് രണ്ടാം വാരം അട്ടപ്പാടിയില്‍ നടത്തും. കേരളത്തിലെ പ്രശസ്ത എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുക്കും.
ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ഹൈസ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പഠനം കഴിഞ്ഞു നില്‍ക്കുന്ന 20 വയസ്സില്‍ താഴെപ്രായമുള്ളവര്‍ക്കും ക്യാംപില്‍ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മൂന്ന് ഫുള്‍സ്‌കാപ് പേജില്‍ കവിയാത്ത കഥ, കവിത, ലേഖനം, അനുഭവ കുറിപ്പ്, യാത്രാവിവരണം, പുസ്തക-സിനിമാ റിവ്യു തുടങ്ങിയ മൗലിക രചനകള്‍ ഏപ്രില്‍ 20 ന് അകം കണ്‍വീനര്‍, കാര്‍തുമ്പി സാഹിത്യ ക്യാംപ്, തമ്പ്, കോട്ടത്തറ പി. ഒ അഗളി പാലക്കാട്- 678581 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924-209271, 9447466943, 9447139784 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."