മീനച്ചിലാര്‍ മലിനമാകുന്നു; നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് വ്യാപകം
ഈരാറ്റുപേട്ട: നഗര പ്രദേശങ്ങളില്‍ നദിയില്‍ മാലിന്യം തള്ളുന്നത് വ്യാപകമായി.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മിച്ചം വരുന്ന മലിന വസ്തുക്കളും ചപ്പു ചവറുകളും മീനച്ചിലേക്ക് തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നു.
മഴക്ക് മുന്‍പ് നദിയില്‍ ഇത്രയധികം മലിന വസ്തുക്കള്‍ ഉണ്ടായിരുന്നില്ല വെള്ളം നിറഞ്ഞതോടെ മലിന വസ്തുക്കള്‍ ഒഴുക്കിക്കളയാന്‍ വേണ്ടി ആറ്റിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നത് വ്യാപകമാണ്. എല്ലാ ദിവസവും നഗരസഭയുടെ വാഹനം എത്തി ചപ്പു ചവറുകള്‍ ശേഖരിച്ച് ടമ്പിംങ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നുണ്ട് .
നിശ്ചിത സ്ഥലത്ത് കവറുകളില്‍ ശേഖരിച്ച് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് റോഡരുകില്‍ വച്ചാല്‍ അവ മുനിസിപ്പല്‍ ജീവനക്കാര്‍ കലക്ട് ചെയ്യാറുണ്ട.് എന്നാല്‍ പല കച്ചവടക്കാരും അങ്ങിനെ ചെയ്യാറില്ല ആറ്റിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ നിന്നും മാഅലിന്യം എറിയുന്നത് പതിവായിരിക്കയാണ്. മുനിസിപ്പല്‍ ബസ്റ്റാന്‍ഡിനു സമീപം ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.
നഗരത്തിലെ വടക്കേകര തെക്കേകര പാലങ്ങളുടെ അടിയിലും, സെന്‍ട്രല്‍ ജങ്ഷനിലും, വടക്കേകര കാരക്കാട് മില്ലിന്റെ പാര്‍ശ്വ ഭാഗത്തും, മുക്കടവു ചെക്കു ഡാമിന്റെ താഴ്ഭാഗത്തും വെടിക്കുന്ന് ചെക്ക് ഡാമിന്റെ സൈഡിലുള്ള തടവനാല്‍ റോഡിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്. നഗരത്തില്‍ തോടുകളെല്ലാം തന്നെ മാലിന്യ നിക്ഷേപമാണ്.
ഇരപ്പാം കുഴി തോട് മാലിന്യം നിറഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഈരാറ്റുപേട്ടയിലെ ആറും, തോടുകളെല്ലാം സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ശുചീകരിച്ചതാണ് ഇപ്പോള്‍ പഴയപടിയായി. മുനിസിപ്പല്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് ഇവിടെ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."