കുട്ടനാട്ടില്‍ രണ്ടാം കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്മാറുന്നു
ഹരിപ്പാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നു.നാമമാത്രമായി രണ്ടാം കൃഷി ഒതുങ്ങി.
കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് താങ്ങായ കുട്ടനാടന്‍ നെല്‍പാടങ്ങള്‍ നെല്‍ കൃഷിയില്‍ നിന്നും പിന്മാറുന്നു. കൃഷിക്ക് സുരക്ഷിതമില്ലാത്തതാണ് കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്മാറാന്‍ പ്രധാന കാരണം.76വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ പ്രധാന കാര്‍ഷികമേഖലയാണ് കുട്ടനാട്.
കാലവര്‍ഷക്കാലത്ത് ഇവിടെത്തെ പാടങ്ങള്‍ കായലുകളായി രൂപാന്തരപ്പെടുന്നു. കേരളത്തിന്റെ നെല്ലറകളായ ഈ പ്രദേശത്തെ കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണ്. നെല്‍വയലുകളില്‍ പണിചെയ്യാന്‍ പരിചയ സമ്പത്തുള്ള കര്‍ഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവും, അധിക വേതനവും, രോഗകീടങ്ങളും, കളകളും ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനവും നെല്‍കര്‍ഷകരെ ഈ കാര്‍ഷിക മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.
ഈ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, നെല്‍പ്പാടങ്ങള്‍ തരിശിടുന്ന രീതി തുടര്‍ന്നുവരികയാണ് ഓരോ വര്‍ഷവും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിനിലമാണ് നികത്തുന്നത്. ആര്‍.കെ.വി.വൈ, ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ട്, കുട്ടനാട് പാക്കേജ് എന്നിവയില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് പലപദ്ധതികളും ആസൂത്രണം ചെയ്തിരുന്നു.
എന്നാല്‍ ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിയില്ല. നെല്‍കൃഷിയിലെ പ്രധാന പ്രശ്‌നങ്ങളും അവയ്ക്കുതകുന്ന പരിഹാരമാര്‍ഗങ്ങളും പുത്തന്‍ പ്രതീക്ഷകളും മനസിലാക്കി പ്രവര്‍ത്തിക്കുന്നത് ഈ മേഖലയുടെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പുഞ്ച കൃഷിവിളവെടുപ്പ് വേളയില്‍ വേനല്‍ മഴ മിക്കകര്‍ഷകരേയും സാമ്പത്തികപ്രതിസന്ധിക്ക് കാരണമാക്കുന്നു. ഒരുപുഞ്ച സീസണ്‍ ഉപേക്ഷിച്ച് ഓരുവെള്ളം കയറ്റി ഇടാന്‍ മന്ത്രി തലചര്‍ച്ചകള്‍ നടന്നിരുന്നു. കുട്ടനാടിനെ സാംക്രമികരോഗങ്ങളില്‍ നിന്നും കരകയറ്റുക, മണ്ണിന്റെ അമ്ലത്വം നഷ്ടപ്പെടുന്നത് ഒഴുവാക്കുക, വരുന്നസീസണില്‍ നല്ലവിളവ് ലഭ്യമാക്കുകയെന്നിവയായിരുന്നു മന്ത്രിതലചര്‍ച്ചയുടെ ലക്ഷൃം. പക്ഷേ ഇതൊന്നുംലക്ഷ്യ സ്ഥാനത്ത് എത്തിയില്ല. അതിരൂക്ഷമായ വരള്‍ച്ചയും, ജലക്ഷാമവും നട്ടെല്ലൊടിക്കുമ്പോള്‍ നെല്‍പ്പാടങ്ങളുടെ വിസ്തൃതി കഴിഞ്ഞകാലങ്ങളെ ക്കാള്‍ 80 ശതമാനം കുറഞ്ഞു.
കുളങ്ങളും തോടുകളും മൂടിയതും ഉള്ളവകൂടി മലിനമാക്കിയതും കൃഷിയിടത്തിലേക്കു ള്ള സുഗമമായ ഒഴുക്കിനും ജലലഭ്യതയ്ക്കും തടസം വരുത്തി. നിലങ്ങള്‍ തരിശായി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലിന് ഊന്നല്‍ നല്‍കിയുള്ള വികസനം കൃഷിഭൂമിയെ മറ്റാവശ്യങ്ങള്‍ക്ക് വഴിമാറ്റി.
വലിയ നെല്‍പാടങ്ങള്‍ പല കൃഷിയിടങ്ങളായി മുറിക്കപ്പെട്ടതും, പച്ചക്കറി, മരച്ചീനി മുതലായ കൃഷികള്‍ക്കായി നെല്‍കൃഷിയിടങ്ങള്‍ വഴിമാറിയതും, തൊഴിലാളി ക്ഷാമവും, അധികവേതനവും കാലാകാലങ്ങളില്‍ കണ്ടറിഞ്ഞ മാറ്റങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."