HOME
DETAILS

കണ്ണൂരിലെ അനഭിമതരായ എസ്.ഐമാര്‍ ജില്ലയ്ക്കു പുറത്തേക്ക്

  
backup
July 05, 2016 | 3:44 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af-%e0%b4%8e%e0%b4%b8%e0%b5%8d


കണ്ണൂര്‍: ജില്ലയില്‍ സി.പി.എമ്മിന് അനഭിമതരായ നാലു എസ്.ഐമാരെ സ്ഥലംമാറ്റി. തിരുവനന്തപുരം, എറണാകുളം ജില്ലയിലേക്കാണ് സ്ഥലംമാറ്റം. തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജു, കൊളവല്ലൂര്‍ എസ്.ഐ കെ. ഷിജു, കണ്ണൂര്‍ ട്രാഫിക് എസ്.ഐ സുധാകരന്‍, കതിരൂര്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്.
ഷാജുവിനെയും ഷിജുവിനെയും എറണാകുളം റെയ്ഞ്ചിലേക്കും സുധാകരനെയും സുരേന്ദ്രനെയും തിരുവനന്തപുരം റെയ്ഞ്ചിലേക്കുമാണ് മാറ്റിയത്. തലശേരി കുട്ടിമാക്കൂലില്‍ ദലിത് യുവതികള്‍ ജയിലിലടക്കപ്പെട്ട സംഭവമാണ് തലശേരി എസ്.ഐ ഷാജുവിന് വിനയായത്. ഈ വിഷയം ഷാജു കൈകാര്യം ചെയ്തതില്‍ തലശേരിയിലെ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് എടക്കാട് സ്വദേശിയായ ഷാജുവിനെ സ്ഥലംമാറ്റിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ ശൈലജ വിജയിച്ചതിനെ തുടര്‍ന്ന് മിനിലോറിയില്‍ ആളുകളെ കുത്തിനിറച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു തടഞ്ഞതാണ് കൊളവല്ലൂര്‍ എസ്.ഐ ഷിജുവിന് വിനയായത്. തുടര്‍ന്ന് എസ്.ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ രണ്ട് സി.പി. എം പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. കൊയിലാണ്ടി സ്വദേശിയാണ് ഷിജു.
മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ. സരളയുടെ കാര്‍തടഞ്ഞു പിഴ ഈടാക്കിയതാണ് കണ്ണൂര്‍ ട്രാഫിക് എസ്.ഐ സുധാകരനു തിരിച്ചടിയായത്.
മയ്യില്‍ എസ്.ഐയായിരിക്കെ സി.പി.എം പ്രവര്‍ത്തകരെ ലാത്തിചാര്‍ജു ചെയ്തതിനാല്‍ ശത്രുവായ ഉദ്യോഗസ്ഥനാണ് കല്യാടന്‍ സുരേന്ദ്രന്‍. ഭരണമാറ്റം വന്നതോടെ സുരേന്ദ്രന്റെ സ്ഥാനവും ജില്ലയ്ക്കു പുറത്തായി.
ഇവരെകൂടാതെ കണ്ണൂര്‍ ടൗണ്‍ അഡി. എസ്.ഐ പി. എസ് ഉണ്ണികൃഷ്ണനെ തൃശ്ശൂരിലേക്കും ചൊക്ലി എസ്. ഐ ഇ.വി ഷിജുവിനെ കൊച്ചിയിലേക്കും തലശ്ശേരി അഡി. എസ്.ഐ കൃഷ്ണകുമാര്‍, ആറളം എസ്.ഐ കെ.എസ് സുഷാന്ത്, കണ്ണൂര്‍ ടൗണ്‍ എസ്.ഐ വി.പി സിബീഷ് എന്നിവരെ തൃശ്ശൂരിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ക്ക് ഭാര്യ പദവി നല്‍കണം: മദ്രാസ് ഹൈക്കോടതി

National
  •  19 hours ago
No Image

നോയിഡയിലെ ടെക്കിയുടെ മരണം: ബിൽഡർ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ

National
  •  a day ago
No Image

ടോൾ കുടിശ്ശികയുണ്ടോ? ഇനി ആർടിഒ സേവനങ്ങൾ ലഭിക്കില്ല; നിയമം കർശനമാക്കി കേന്ദ്രം

National
  •  a day ago
No Image

ഗുജറാത്തിൽ 75 വർഷം പഴക്കമുള്ള ടാങ്ക് പൊളിക്കൽ കഠിനം; 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്: സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

ദുബൈയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; മൂന്നാഴ്ചക്കിടെ ഗ്രാമിന് കൂടിയത് 50 ദിർഹം

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ; ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം

Kerala
  •  a day ago
No Image

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  a day ago
No Image

കശ്മീരില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവച്ച് പൊലിസ്; സമണ്‍സ് അയച്ചു, കരാറില്‍ ഒപ്പുവയ്പ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചു

National
  •  a day ago
No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  a day ago