ചുഴലിക്കാറ്റും മഴയും പറവൂര്‍ മേഖലയില്‍ കനത്ത നാശം വിതച്ചു
പറവൂര്‍: ചുഴലിക്കാറ്റും മഴയും പറവൂര്‍ മേഖലയില്‍ കനത്ത നാശം വിതച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ വീശിയടിച്ച കാറ്റില്‍ 32 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
പെരുമ്പടന്നയില്‍പാനികുളങ്ങര ജോയിയുടെ വീടിന്റെ മുകള്‍നിലയിലെ ട്രസ് വര്‍ക്ക് കാറ്റില്‍ പറന്ന് പോയി അമ്പത് മീറ്റര്‍ അകലെയുള്ള മലയില്‍ ജോര്‍ജ് വര്‍ക്കിയുടെ വീടിന് മുകളില്‍ പതിച്ചു.
പെരുമ്പടന്ന മാമ്പിള്ളി ചെറിയാന്റെ വീടിന് മുകളില്‍മാവ് കടപുഴകി വീണ് വീടിന് സാരമായ കേടുപാട് സംഭവിച്ചു.പുതിയ വീട്ടില്‍ സെബാസ്റ്റ്യന്റെ വീടിന്റെ മുകളില്‍ അടയ്ക്കാമരം ഒടിഞ്ഞ് വീണ് വീടിന്റെ ട്രസ് വര്‍ക്ക് തകര്‍ന്നു.
സംസ്‌കൃതം ഹൈസ്‌കള്‍ വളപ്പിലെ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌സ്‌കൂള്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലും കാറ്റ് നശം വിതച്ചു.പാണാട്ടുതറ ഉണ്ണിയുടെ വീടിന് മുകളില്‍ മരം കടപുഴകി വീണ് ഉണ്ണിക്കും ഭാര്യക്കും പരിക്ക് പറ്റി.
ഓട് തലയില്‍ വീണാണ് പരിക്ക്. ഉണ്ണിയുടെ തലയില്‍ ഏഴ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. പട്ടണം ഫിഷര്‍മെന്‍ കോളനിയില്‍ കാറ്റ് വീശി വീടുകള്‍ തകര്‍ന്നു.
നികത്തില്‍ ധനാധനന്‍, ദീപേഷ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പറവൂര്‍ ഡോണ്‍ ബോസ്‌കോ പള്ളിയുടെ മുന്‍വശത്ത് നിന്നിരുന്ന മാവിന്റെ ചില്ല ഒടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് ജോലി ചെയ്തിതിരുന്ന ആല്‍ബി, ഷെല്‍ബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്.
പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി കെട്ടിടത്തിന് മുകളില്‍ മരം കടപുഴകി വീണതോസ്യ കാവ് ഗവ. ആയുര്‍വ്വേദ ആപത്രിക്ക് മുകളിലും മരം കടപുഴകി വീണ് രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ പറവൂര്‍ തഹസില്‍ദാര്‍ എം എച്ച്.ഹരീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി എഫ് ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചു.നിരവധി ഏത്തവാഴകളും കാറ്റില്‍ ഒടിഞ്ഞ് വീണിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."