പൊന്നോമനയെത്തിയത് കളിചിരിയില്ലാതെ വെള്ളത്തുണിയില്‍ പൊതിഞ്ഞ്
കൊച്ചി: ഏക മകള്‍ നാലുവയസുകാരി വിദ്യാലക്ഷ്മി സ്‌കൂളില്‍ നിന്നും വരുന്നതും കാത്തു അമ്മ സ്മിഷ കാത്തിരുന്നു. കോരിച്ചൊരിയുന്ന മഴ അവളുടെ തലയില്‍ വീഴാതെ വീട്ടിലേക്ക് എത്തിക്കാന്‍ കുടയുമായി വരാന്തയില്‍ തന്നെ നിന്നു. പക്ഷേ മിനിറ്റുകള്‍ക്കകമാണ് ആ ദു:ഖവാര്‍ത്ത അവരെ തേടിയെത്തിയത്.
പൊന്നോമനയും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം കുളത്തില്‍വീണെന്നും ആരൊക്കെയോ അപകടത്തില്‍പെട്ടെന്നും പിന്നെ ഉള്ളുരുകി പ്രാര്‍ഥിച്ചു ആര്‍ക്കും ഒന്നും സംഭവിക്കല്ലെ എന്ന്. വിദ്യാലക്ഷ്മിയുടെ വീടിന്റെ ഏതാണ്ട് അമ്പത് മീറ്റര്‍ മാത്രം അകലെ അവള്‍ വെള്ളത്തില്‍ മുങ്ങിത്താഴുമ്പോഴും ചെളിയില്‍ പൂണ്ടുപോകുമ്പോഴുമൊക്കെ അമ്മ പാലും ബിസ്‌ക്കറ്റുമൊരുക്കി കാത്തിരിക്കുകയായിരുന്നു. വെള്ളത്തില്‍ വീണ് അവശനിലയിലായ വിദ്യാലക്ഷമിയെയുമായി നാട്ടുകാര്‍ ആശുപത്രിയിലേക്ക് പോയപ്പോഴും ഇനിയൊരിക്കലും കളിചിരിയുമായി മോള്‍ തിരിച്ചെത്തില്ലെന്നു ആ അമ്മ ചിന്തിച്ചിരുന്നില്ല.
ഇന്നലെ വൈകുന്നേരം 6.20 കളിചിരിയില്ലാതെ പൊന്നുമകള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് നിശ്ചലമായി എത്തിയപ്പോള്‍ സ്മിഷയ്ക്ക് നിയന്ത്രണം വിട്ടു. ഉണ്ണി, കണ്ണുതുറക്ക് എന്ന് അലമുറയിട്ടു കരഞ്ഞു.സനല്‍കുമാര്‍ - സ്മിഷ ദമ്പതികളുടെ ഏകമകളാണ് വിദ്യാലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."