അപകടത്തില്‍പെട്ട വാഹനത്തിന്റെ ടയറുകള്‍ തേഞ്ഞത്; ആക്കം കൂട്ടി കാറ്റും മഴയും
കൊച്ചി: മരടിലെ സ്‌കൂള്‍ വാഹനാപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ടയറുകള്‍ തേഞ്ഞ് തീരാറായ അവസ്ഥയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍. ഇതാണ് അപകടകാരണമെന്ന് പ്രധമിക വിലയിരുത്തല്‍. കൂടാതെ ശക്തമായി കാറ്റും മഴയും അപകടത്തിന്റെ ആക്കം കൂട്ടി.മോട്ടാര്‍ വാഹന വകുപ്പ് പരിശോധകളെല്ലാം പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് നല്‍കിയ വാനാണിത്. ഇതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
അപകടശേഷം കരക്കെത്തിയ വാഹനത്തിന്റെ ടയറുകളും ദ്രവിച്ച നിലയിലാണ്. മൂന്നരമണിയോടെയാണ് കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി വാഹനം പുറപ്പെട്ടത്.
അഞ്ച് വയസില്‍ താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ആയയുമാണ് വാഹനത്തിലുണ്ടായത്. വാഹനം പുറപ്പെടുമ്പോള്‍ തന്നെ കനത്ത മഴയും കാറ്റും വീശുന്നുണ്ടായിരുന്നു.
വിദ്യാലക്ഷ്മി,ആദിത്യന്‍,കരോളിന്‍, മിലോണ്‍, മിത്രവൃന്ദ, ധനഷ്, അനിക,പ്രതീഷ് എന്നീകുട്ടികളും ആയ ലതയുമാണ് വാഹനത്തിലുണ്ടായിരുന്നത്.
കനത്തമഴ വകവക്കാതെ വാഹനം വിദ്യാലക്ഷ്മിയുടെ വീട്ടിലേക്ക് നീങ്ങവെ കാട്ടിത്തറ ക്ഷേത്രത്തിന് സമീപത്ത് വച്ച് വളവ് തിരിയുന്നതിനിടയില്‍ വാഹനം കുളവാഹനം നിയന്ത്രണം വിട്ട് കുളത്തിലെക്ക് മറയുകയാണുണ്ടായതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ പറയുന്നത്.
ക്ഷേത്രകുളത്തിന് സംരക്ഷണഭിത്തി ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.റോഡും കുളവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ സൈക്കിളിനു സൈഡ് കൊടുക്കവെയാണ് സ്‌കൂള്‍ വാന്‍ വെള്ളത്തിലേക്ക് വീണത്.വാഹനം വീഴുന്ന ശബ്ദവും കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഓരോരുത്തരെയും പുറത്തെടുക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും മഴയും കാറ്റും ചെളിയുമൊക്കെ പ്രതിസന്ധിതീര്‍ത്തു.ചെറിയകുഞ്ഞുങ്ങളായതിനാല്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല.
വാഹനത്തിനു യാതൊരു വിധ തകരാറില്ലായിരുന്നെന്നും പരിശോധനകള്‍ നടത്തി ഫിറ്റ്‌നസ് നല്‍കിയതാണെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുമമ്പോള്‍ നാട്ടുകാര്‍ പറയുന്നതും തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളുെ ദൃക്‌സാക്ഷികളുടെ വിശദീകരണവും വാഹനത്തിന്റെ ടയറുകളും പഴക്കത്തെത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
റോഡിലൂടെയെത്തുന്ന വാഹനം വളവ് തിരിയുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്കുമറിയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബ്രേക്ക് ചെയ്തിട്ടും റോഡിലൂടെ ഇഴഞ്ഞാണ് കുളത്തിലേക്ക് വീണതെന്ന് സമീപവാസികളും പറയുന്നു. അപകടശേഷം കരക്കെത്തിയ വാഹനത്തിന്റെ ടയറുകളും ദ്രവിച്ച നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."