സര്‍ക്കാര്‍ കോടതി വിധിമറികടന്ന് ജനവിരുദ്ധമായി നീങ്ങുന്നു: എ.എ അസീസ്
പെരിന്തല്‍മണ്ണ: ബാര്‍ വിഷയത്തില്‍ സുപ്രീം കോടിതി വിധി മറിക്കടന്ന് സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധമായി നീങ്ങുകയാണെന്ന് ആര്.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അസീസ്. പട്ടിക്കാട് ചുങ്കത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയോരത്ത് നിന്നു ബാറുകള്‍ മാറ്റണമെന്ന കോടതി ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനുള്ള തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണ്.
ചടങ്ങില്‍ വെട്ടത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് പി.സി മുസ്ഥഫ ഹാജി അധ്യക്ഷനായി. എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി അബ്ദുല്‍ഹമീദ്, എന്‍ ഷംസുദ്ദീന്, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മുന്‍ എം.എല്‍.എ ബാബു പ്രസാദ്, മാത്യു സെബാസ്റ്റ്യന്‍, മണ്ഡലം യു.ഡി.എഫ് ചെയര്മാന് സി സേതുമാധവന്, കണ്‍വീനര്‍ എ.കെ നാസര്‍, സലീം കരുവമ്പലം, പി.കെ അബൂബക്കര്‍ ഹാജി, സി സുകുമാരന്‍, മുഹമ്മദ് കുട്ടി വെന്നിയൂര്‍, അഡ്വ. എ.കെ ഷിബു, ഇസ്മാഈല്‍ മുത്തേടം, അന്‍വര്‍ മുള്ളമ്പാറ, മമ്മദ് ഫൈസി, എ.കെ മുസ്തഫ, വി ബാബുരാജ്, ശീലത്ത് വീരാന്‍കുട്ടി, ഉസ്മാന് താമരത്ത്, എം.ബി ഫസല്‍ മുഹമ്മദ്, കെ.ടി ഷിയാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."