HOME
DETAILS

മാങ്കോസ്റ്റിന്‍ ചുവട്ടിലെ ആള്‍ക്കൂട്ടം, സുല്‍ത്താന്റെ സമ്പത്ത്

  
backup
July 05, 2016 | 4:12 AM

%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

 

 



ഇന്ന് വൈക്കം
മുഹമ്മദ് ബഷീറിന്റെ ഇരുപത്തിരണ്ടാം
ചരമദിനം


കല്‍പ്പറ്റ: വയനാട്ടുകാരനായ ഏച്ചോം ഗോപി ഇന്ന് കോഴിക്കോട്ടെ ബേപ്പൂര്‍ വൈലാലിലെത്തിയിട്ടുണ്ടാകും. എത്താതിരിക്കാന്‍ ഗോപിയുടെ മനസനുവദിക്കില്ല, കാരണം ജൂലൈ അഞ്ച് ഓര്‍മകളുടെ ഓളപ്പരപ്പ് നിശ്ചലമാക്കിയ ദിനമാണ്. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ ആ ചാരുകസേരയില്‍ എഴുത്തിന്റെ സുല്‍ത്താന്‍ ഇപ്പോഴുമുണ്ടെന്ന വിശ്വാസത്തില്‍ ഒരു നെടുവീര്‍പ്പോടെ ബേപ്പൂര്‍ സുല്‍ത്താന്റെ കുടുംബത്തെ കണ്ടു മടങ്ങും. കഴിഞ്ഞ 21 വര്‍ഷമായി ഇതു തുടരുന്നു. ഇത്തവണയും പതിവിന് മുടക്കമില്ല.
'ന്റപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ' എന്നു പറഞ്ഞ് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീറുമായി അത്രക്കുണ്ട്, ഗോപിക്ക് ആത്മബന്ധം. പരിചയപ്പെട്ടതു മുതല്‍ അവസാനകാലം വരെ വിവിധ ദേശങ്ങളിലെ തപാലാപ്പീസുകളുടെ ചുവന്ന ഇരുമ്പുപെട്ടികള്‍ ഇവരുടെ ആത്മബന്ധത്തിനു സാക്ഷിയായി. ഇന്‍ലന്‍ഡിലും പോസ്റ്റ്കാര്‍ഡിലുമായി 65 ഓളം എഴുത്തുകളാണ് ബേപ്പൂര്‍ സുല്‍ത്താന്‍ ഏച്ചോം ഗോപിയെന്ന ടി.വി ഗോപിക്ക് അയച്ചത്. ഇവയിന്നും നിധിപോലെ ഒരഹങ്കാരമായി ഗോപിയുടെ കൈകളിലുണ്ട്.
1976ല്‍ കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ നടന്ന ഒരു സാഹിത്യക്യാംപ്. എം.ടി സംസാരിക്കുകയാണ്; അനുഭവങ്ങളുടെ കലവറയായ, എപ്പോഴും ബന്ധപ്പെടാവുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തില്‍ നിന്നു പഠിക്കണം... എം.ടിയുടെ ഈ വാക്കുകളാണ് ഗോപിയെ ബേപ്പൂര്‍ സുല്‍ത്താനുമായി അടുപ്പിച്ചത്. ആദ്യമായി സുല്‍ത്താനെ ഗോപി കണ്ടതും ഈ ക്യാംപില്‍ വച്ചായിരുന്നു. പിന്നീട് പലപ്പോഴായി കണ്ടും വര്‍ത്തമാനം പറഞ്ഞും എഴുതിയും ഈ ബന്ധം തുടര്‍ന്നു. രണ്ടുതവണ മാത്രം വയനാട്ടിലെത്തിയിട്ടുള്ള ബഷീര്‍ ഒരു തവണ കുടുംബസമേതമെത്തിയത് ഗോപിയുടെ കല്ല്യാണത്തിനായിരുന്നു. ഗോപിക്ക് വരണമാല്യം എടുത്തുനല്‍കിയത് ബഷീറായിരുന്നു. പരിചയപ്പെട്ട ആരും മറക്കാത്ത, എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താനെന്നു കര്‍ഷകനും എഴുത്തുകാരനുമായ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അത് എടുത്തുപറയുന്നത് ബഷീര്‍ ഗോപിക്കയച്ച കത്തുകളിലെ ഈ വരികളും.
''പ്രിയപ്പെട്ട ഗോപി,
ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ഏപ്പിനു വേദന, ഇത്രയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭേദമുണ്ട്. ചികിത്സക്കായി കേരള ഗവണ്‍മെന്റ് 5000 രൂപ തന്നു. ചോദിച്ചിട്ടല്ല''. 1979 ഒക്ടോബര്‍ 27ന് എഴുതിയ കത്തില്‍ ബഷീര്‍ കുറിച്ചതാണ് ഇത്. 1981 ജനവരി രണ്ടിന് ഗോപിക്കയച്ച കത്തിലെ വരികള്‍ ഇങ്ങനെ,''അനീസ് മോന്‍ സ്‌കൂളില്‍ പോയിരിക്കുന്നു. നാലുമണിക്ക് വരും. 'പ്രേമലേഖനം' സിനിമയാക്കുന്ന കാര്യങ്ങള്‍ നീണ്ടുപോകുന്നു. പിന്നെ, താങ്കള്‍ക്ക് തോന്നുന്നതെല്ലാം എഴുതിവെക്കുക. കുറേനാള്‍ കഴിഞ്ഞ് തിരുത്തുക''. പരിചപ്പെട്ടവരോട് ഇത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തുന്ന സുല്‍ത്താന്റെ രീതിതന്നെയാകാം ചരമദിനങ്ങളില്‍ ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന് ചുവട്ടില്‍ ആള്‍ക്കൂട്ടം നിറയുന്നതിനുള്ള കാരണമെന്നു ഗോപി പറയുന്നു. റേഡിയോയിലെ കരകര ശബ്ദങ്ങള്‍ക്കിടയില്‍ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്ബഷീര്‍ അന്തരിച്ചുവെന്ന വാര്‍ത്ത കേട്ടനിമിഷത്തിലെ ശൂന്യത ഇന്നും നികത്താനാകാത്തതാണെന്നു വേദനയോടെ ഗോപി ഓര്‍ക്കുന്നു.

.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ സഹായത്തോടെ സ്റ്റാർലിങ്കിനെ പൂട്ടി ഇറാൻ; സർക്കാരിനെതിരായ പ്രതിഷേധം കനക്കുന്നു

International
  •  6 days ago
No Image

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  6 days ago
No Image

സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരിൽ കൂടുതലും 15-24 പ്രായപരിധിയിലുള്ളവർ; ജാഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  6 days ago
No Image

പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച 26 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  6 days ago
No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  6 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  6 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  6 days ago
No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  6 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  6 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  6 days ago