HOME
DETAILS

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

  
February 18, 2026 | 12:49 PM

3 booked for derogatory social media video against chengannur sho

ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്എച്ച്ഒയെ (SHO) അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലിസ്. സൈബർ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകൾ ചേർത്താണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ ഒരു സ്ത്രീയെ പൊലിസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവരെ കൊണ്ടുപോകാൻ ഭർത്താവും വീട്ടുകാരും എത്തിയതോടെ സ്റ്റേഷനിൽ വെച്ച് വലിയ വഴക്കുണ്ടായി.

സ്ഥിതിഗതികൾ വഷളായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ എസ്.എച്ച്.ഒ.യെ വിവരം അറിയിച്ചു. ആ സമയം വ്യായാമം ചെയ്യുകയായിരുന്ന അദ്ദേഹം യൂണിഫോം ധരിക്കാൻ നിൽക്കാതെ ഉടൻ തന്നെ ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിലെത്തുകയായിരുന്നു.

ഈ സമയം തനിക്ക് അനുകൂലമായ നിലപാട് പൊലിസ് സ്വീകരിക്കാത്തതിൽ പ്രകോപിതനായ ഒരാൾ എസ്.എച്ച്.ഒ.യുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ മോശം പരാമർശങ്ങളോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്താണ് എസ്എച്ച്ഒ ടീഷർടും ബർമുഡയും ധരിച്ച് സ്റ്റേഷനിൽ എത്തിയതെന്നും, പ്രശ്നം പരിഹരിച്ച ശേഷം അദ്ദേഹം ക്വാർട്ടേഴ്സിൽ പോയി യൂണിഫോം ധരിച്ച് തിരികെ എത്തിയെന്നും ഡിവൈഎസ്പി പിജെ സന്തോഷ് കുമാർ വ്യക്തമാക്കി.

അതേസമയം, വീഡിയോ പ്രചരിപ്പിച്ച കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

Police have registered a case against three individuals for circulating a derogatory video about Chengannur SHO on social media, invoking sections related to cyber crimes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  3 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  3 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  4 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  4 days ago