പേരാമ്പ്രയില്‍ സി.പി.എം-മുസ്‌ലിം ലീഗ് സംഘര്‍ഷം പൊലിസ് ലാത്തിവീശി, നിരവധി പേര്‍ക്ക് പരുക്ക്
പേരാമ്പ്ര: ചാലിക്കരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നു പേരാമ്പ്രയില്‍ സ്വകാര്യ ആശുപത്രി പരിസരത്തും മാര്‍ക്കറ്റ് പരിസരത്തമുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നേരത്തെ ചാലിക്കര ഖാദി ഓഫിസ് പരിസരത്തു പോസ്റ്റര്‍ പതിക്കുന്നതിനിടെ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇവരെ പിന്നീട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ നിന്നു തുടര്‍ചികിത്സാവശ്യാര്‍ഥം ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിയപ്പോള്‍ മര്‍ദന വാര്‍ത്ത കേട്ടെത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകരുമായി പേരാമ്പ്രയില്‍ സ്വകാര്യ ആശുപത്രി പരിസരത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. ചാലിക്കരയില്‍ നിന്നു മര്‍ദനമേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വെള്ളിയൂരിലെ വലിയപറമ്പില്‍ പമലി(21)നെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അതിനിടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സിന്റെ ഡ്രൈവറുമായ വെള്ളിയൂരിലെ പി.കെ അസ്ബിറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും അസ്ബിറിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തകര്‍ സംഘടിച്ച് മാര്‍ക്കറ്റ് പരിസരത്തും ആശുപത്രി ഭാഗത്തും ഒത്തു കുടിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. പൊലിസ് ലാത്തി വീശിയും ടിയര്‍ഗ്യാസ് പൊട്ടിച്ചും ജനങ്ങളെ പിന്തിരിപ്പിച്ചു.
ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് തകര്‍ക്കുകയും നിരപരാധികളെ മര്‍ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണില്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."