സ്‌നേഹഭവനം നിര്‍മിച്ചു നല്‍കി
ഫറോക്ക്: ഫാറൂഖ് കോളജ് നാഷനല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാര്‍ പങ്കാളിത്ത ഗ്രാമമായി തിരഞ്ഞെടുത്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ രണ്ടില്‍ സ്‌നേഹഭവനം നിര്‍മിച്ചു നല്‍കി. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് വീടിന്റെ താക്കോല്‍ കൈമാറി. എട്ടു ലക്ഷം രൂപ നിര്‍മാണച്ചെലവ് കണക്കാക്കിയ വീടിന്റെ പൂര്‍ത്തീകരണത്തിന് കുട്ടികള്‍ മുന്നിട്ടിറങ്ങിയാണ് ഫണ്ട് സ്വരൂപിച്ചത്.
ഇതേ ഡിവിഷനില്‍ മറ്റൊരു വീടും വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. താക്കോല്‍ദാന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. ഫാറൂഖ് കോളജ് നാഷനല്‍ സര്‍വിസ് സ്‌കീം വാര്‍ത്താപത്രിക 'ദൃഷ്ടി'യുടെ പ്രകാശനം രജിസ്ട്രാര്‍ ഡോ. പി. അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്ക് അര്‍ഹരായ വളണ്ടിയര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗിന്നസ് വേള്‍ഡ് പ്രശസ്ത തബല വാദകന്‍ സുധീര്‍ കടലുണ്ടി വിതരണം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. സഫ, കള്ളിയില്‍ റഫീഖ്, കെ.എം ബഷീര്‍, പ്രോഗ്രാം ഓഫിസര്‍മാരായ കമറുദ്ദീന്‍ പരപ്പില്‍, ഡോ. എം. അബ്ദുല്‍ ജലീല്‍, ശോഭ ടീച്ചര്‍, ശാലീന ബീഗം പി, കെ.കെ മുഹമ്മദ് കോയ, അബൂബക്കര്‍ ഫാറൂഖി, അബ്ദുശുകൂര്‍ സംസാരിച്ചു.
കെ. മിസ്സബ് ഖാന്‍ സ്വാഗതവും മുഹമ്മദ് ഷമീം എം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."