മട്ടന്നൂര്‍ നഗരസഭ: വികസനത്തിന് അഞ്ചുകോടി
മട്ടന്നൂര്‍: നഗരസഭയുടെ പശ്ചാത്തലമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടിരൂപ അനുവദിച്ചു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
പദ്ധതിയേതര പ്രവര്‍ത്തനങ്ങളുടെ ഹെഡില്‍ തുക അനുവദിച്ചതിനാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അടിയന്തരപ്രാധാന്യത്തോടെ മഴയ്ക്ക് മുമ്പ് പ്രവൃത്തി നടത്താനാകും. പഴശ്ശി - ഇടവേലി റോഡ്, കായലൂര്‍- പാലാങ്കര റോഡ്, മേറ്റടി മംഗലത്തുവയല്‍ റോഡ്, മേറ്റടി കാരക്കുന്ന് റോഡ്, ജില്ലാ ട്രഷറിക്ക് അനുവദിച്ച ഷോപ്പിങ് കോംപ്ലക്‌സിന് സ്‌റ്റെയര്‍കെയ്‌സ് നിര്‍മാണം, കയനി- തെളുപ്പ് റോഡ് ബാക്കി ഭാഗം, കോറമുക്ക് ഏളക്കുഴി റോഡ്, ടിസി റോഡ് റേഷന്‍കട- കനാല്‍കര റോഡ്, ഉരുവച്ചാല്‍ ആശുപത്രി- പഴശ്ശി റോഡ്, മഞ്ചേരിപ്പൊയില്‍- കൂളിക്കടവ് റോഡ്, കാഞ്ഞിരത്തിന്‍കീഴില്‍ കക്കുന്നം ചാല്‍ റോഡ്, ഇല്ലംഭാഗം വയല്‍ റോഡ്, കൊരഞ്ഞിയില്‍ വാഴയില്‍ റോഡ്, നെല്ലൂന്നി കോറക്കുന്ന് റോഡ്, കരിയില്‍ കാനം റോഡ്, മണക്കായി പാറേക്കാട് റോഡ്, ആണിക്കരി ഹരിജന്‍ കോളനി റോഡ്, വെള്ളച്ചാല്‍ നിരമ്മല്‍ റോഡ്, കായല്ലൂര്‍ ആവട്ടി റോഡ്, വെമ്പടി നിടിയാഞ്ഞിരം റോഡ്, പയ്യപ്പറമ്പ് പൊറോറ റോഡ്, മരുതായി കരിത്തൂര്‍ പറമ്പ് റോഡ്, മണ്ണൂര്‍ സ്‌കൂള്‍ റോഡ്, പുലിയങ്ങോട് പെരുവയല്‍ക്കരി റോഡ്, മൃഗാശുപത്രി- കല്ലൂര്‍പാലം റോഡ് എന്നീ 25 പ്രവൃത്തികളാണ് ഈ ഫണ്ടുപയോഗിച്ച് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."