HOME
DETAILS

യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും

  
backup
April 04 2017 | 23:04 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d


ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക
സംസ്ഥാനത്തെ 2.21 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 36,359 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. യു.പിയില്‍ ആകെയുള്ള 2.30 കോടി കര്‍ഷകരില്‍ 2.15 കോടിയും ചെറുകിട ദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരാണ്. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വിളനാശം സംഭവിച്ച കര്‍ഷകരുടെ 62,000 കോടിയോളം രൂപയുടെ കടമാണ് തിരിച്ചടക്കാനാകാതെ കുടിശികയായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോക്കം പോയെന്ന് ചൂണ്ടിക്കാട്ടി സമാജ് വാദി പാര്‍ട്ടി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. അതേസമയം ഒരു ലക്ഷം രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടിയെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് വിമര്‍ശിച്ചു. കോടിക്കണക്കിന് വരുന്ന കര്‍ഷകരെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നടപടി ദരിദ്രകര്‍ഷകര്‍ക്ക് ഉപകാരപ്രദമാകില്ലെന്ന് അഖിലേഷ് പറഞ്ഞു.
കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വലിയപ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടിരുന്നതെന്നും എന്നാല്‍ അവരുടെ പ്രതീക്ഷ അസ്ഥാനത്താവുകയാണുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. വന്‍കിട വ്യവസായികള്‍ക്കും വ്യവസായ ശാലകള്‍ക്കുമുള്ള 140,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നത്. എന്നാല്‍ ദരിദ്രകര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളാന്‍ ശ്രമിക്കാത്തത് കടുത്ത വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  27 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  37 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago