ഓടക്കയത്തെ സ്‌കൂളിലെത്തിയത് അറിവിനായി കാടിറങ്ങിയവര്‍
അരീക്കോട്: പുത്തനുടുപ്പണിഞ്ഞ് പുള്ളിക്കുട ചൂടി കാടിന്റെ മക്കള്‍ കാനന പാതകളും നാട്ടുവഴികളും പിന്നിട്ടു സ്‌കൂളിലെത്തിയപ്പോള്‍ രജിസ്റ്റര്‍ ബുക്ക് പരിശോധിച്ച അധ്യാപകര്‍ക്ക് ആശ്ചര്യം. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം ഗവ. യു.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ ഒന്നാം തരത്തില്‍ എത്തിയവര്‍ എല്ലാവരും ആദിവാസി വിഭാഗത്തില്‍പെട്ടവരായിരുന്നു!
17 കുട്ടികളാണ് ഇത്തവണ ഓടക്കയം സ്‌കൂളിലെ ഒന്നാം തരത്തില്‍ ചേര്‍ന്നത്. ഇവരെല്ലാവരും മാങ്കുളം, കൊടുമ്പുഴ, കുരീരി, നെല്ലിയായി തുടങ്ങിയ വിവിധ കോളനികളിലെ ആദിവാസി കുടുംബങ്ങളില്‍നിന്നുള്ളവരാണ്. കാടിറങ്ങി വിദ്യാലയത്തിലെത്തിയതോടെ ചിലര്‍ക്കൊക്കെ വിസ്മയം. മറ്റു ചിലര്‍ക്ക് അമ്പരപ്പ്. പിന്നെ കൂട്ടക്കരച്ചില്‍, മധുരമെത്തിയപ്പോള്‍ സന്തോഷം.
കുട്ടികള്‍ പഠനജീവിതത്തിലേക്കു പിച്ചവയ്ക്കുമ്പോള്‍ രക്ഷിതാക്കളുടെ മുഖത്തും ആകുലതകള്‍ കാണാമായിരുന്നു. ഒന്നുമുതല്‍ ഏഴാംതരംവരെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 95 ശതമാനവും ആദിവാസി കുട്ടികളാണ്.
കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വേറിട്ട ശിശുസൗഹൃദാന്തരീക്ഷമാണ് ഒരുക്കിയത്.
പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സുനിത മനോജ്, പി.ടി.എ പ്രസിഡന്റ് കെ.ആര്‍ ലൈജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."