HOME
DETAILS

ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുമായി കട്ടപ്പന നഗരസഭ

  
backup
June 13 2018 | 08:06 AM

%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%af%e0%b5%82%e0%b4%a3

 



കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ഗാര്‍ഹിക ജൈവമാലിന്യം പൂര്‍ണ്ണമായും ജൈവവളമാക്കുന്നു. ഇതിനായി പ്രത്യേക മാലിന്യ സംസ്‌കരണയൂണിറ്റ് എത്തിച്ച് സജ്ജീകരിച്ച് വിതരണം ചെയ്യുകയാണ് കട്ടപ്പന നഗരസഭ. യൂണിറ്റ് സ്ഥാപിക്കുന്നവര്‍ ജൈവകമ്പോസ്റ്റിന് ചാണകവും മണ്ണും തേടി അലയേണ്ട ആവശ്യമില്ല. അരമീറ്റര്‍ ഉയരവും വീതിയുമുളള കമ്പോസ്റ്റ് യൂണിറ്റിന് രണ്ട് അറകളാണുളളത്. ഇതില്‍ കമ്പോസ്റ്റിന് അടിസ്ഥാനമായി ചകിരിച്ചോറും മണ്ണിരയും ഇട്ടാണ് ആവശ്യക്കാര്‍ക്ക് നല്കുന്നത്. ഇത്തരത്തില്‍ സജ്ജീകരിച്ച യൂണിറ്റ് വീടുകളിലോ, ഹോട്ടല്‍ പോലെയുളള സ്ഥാപനങ്ങളിലോ സ്ഥാപിച്ച് ജൈവമാലിന്യം നിക്ഷേപിക്കാം. മാലിന്യം നിക്ഷേപിച്ചശേഷം അടപ്പുകൊണ്ട് അടച്ചുവയ്ക്കുന്നതിനാല്‍ ദുര്‍ഗന്ധമോ ഈച്ചശല്യമോ ഉണ്ടാകില്ല. ഒരു അറയില്‍ മാലിന്യം നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത അറയില്‍ നിക്ഷേപിച്ചു തുടങ്ങാം. 30 ദിവസം കൊണ്ട് മാലിന്യം പൂര്‍ണ്ണമായും ജൈവവളമായി മാറും. 3000 മാലിന്യസംസ്‌കരണ യൂണിറ്റുകളാണ് നഗരസഭ ആദ്യപടിയായി എത്തിച്ചത്. വാര്‍ഡ്തല യോഗങ്ങള്‍ വഴി അപേക്ഷ നല്കിയവരില്‍ 1800 പേര്‍ക്ക് ഇതുവരെ നല്കികഴിഞ്ഞു. വിപണിയില്‍ 1400 രൂപ വിലവരുന്ന യൂണിറ്റിന് 500 രൂപ നിരക്കിലാണ് നഗരസഭ വിതരണം ചെയ്യുന്നത്. തൃശൂര്‍ എര്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് യൂണിറ്റ് നിര്‍മ്മിച്ച് നല്കുന്നത്. ആയിരം രൂപയ്ക്കടുത്ത് യൂണിറ്റൊന്നിന് കമ്പനിക്ക് നല്കണം. ഗുണഭോക്താവില്‍ നിന്നും ലഭിക്കുന്ന തുകയുടെ ബാക്കി നഗരസഭയാണ് വഹിക്കുന്നത്. മണ്ണിരകമ്പോസ്റ്റിനായി 15 ലക്ഷം രൂപയാണ് പ്ലാന്‍ ഫണ്ടില്‍ നഗരസഭ വകയിരുത്തിയിരിക്കുന്നത്.
കമ്പോസ്റ്റ് യൂണിററ് ആവശ്യമുളളവര്‍ക്ക് കൃഷിഭവന്‍ മുഖേന അപേക്ഷ നല്കാം. ആവശ്യപ്പെടുന്ന മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്ത് നഗരസഭയിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണയൂണിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ മനോജ്. എം. തോമസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago