ഹജ്ജ്: 200 മഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി: ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മഹ്‌റം ഹജ്ജിന് പോകുന്നതോടെ ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റു മഹ്‌റമില്ലാതെ തീര്‍ഥാടനത്തിന് പോകാന്‍ അവസരം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.ഇതിനായി 200 സീറ്റുകളാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. കൂടുതല്‍ അപേക്ഷകരുണ്ടായാല്‍ നറുക്കെടുപ്പിലൂടെ അവസരം നല്‍കും. അപേക്ഷിക്കാന്‍ അര്‍ഹതയുളള സ്ത്രീകള്‍ ഹജ്ജ് അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകളും മഹ്‌റത്തിന് ലഭിച്ച 2017ലെ കവര്‍ നമ്പറും രേഖപ്പെടുത്തി ഹജ്ജ് കമ്മിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കുന്ന സത്യപ്രസ്താവന ഇംഗ്ലീഷില്‍ തയാറക്കി മെയ് എട്ടിന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം.അനുവദനീയമായ പുരുഷനോടൊപ്പമല്ലാതെ(മഹ്‌റം)സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം നല്‍കാറില്ല. ഇത്തരം പുരുഷന്മാര്‍ക്ക് അവസരം ലഭിക്കുകയും സ്ത്രീക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ക്കാണ് മഹ്‌റം സീറ്റില്‍ അവസരം നല്‍കുക.
ഈ വര്‍ഷം അപേക്ഷ സമര്‍പ്പണ സമയത്ത് എന്തുകൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്കൊപ്പം ഹജ്ജിന് അപേക്ഷ നല്‍കാതിരുന്നതെന്ന് കാരണവും ബന്ധം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. ഇപ്പോള്‍ ഹജ്ജിന് പോകുന്ന ആളുടെ കൂടെ തന്നെ ഹജ്ജിന് അപേക്ഷിക്കാനും വരും വര്‍ഷങ്ങളില്‍ ഹജ്ജിന് പോകാന്‍ കഴിയാത്തതിന്റെ കാരണങ്ങളും വിശദീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."