HOME
DETAILS

സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ വരുന്നു

  
backup
June 13 2018 | 23:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95

തിരുവനന്തപുരം: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജല സംഭരണികള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ 'ബന്ധാര' എന്ന് വിളിക്കുന്ന രീതിയിലുള്ള ജലസംഭരണികളുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്.
വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എന്‍ജിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിത കേരള മിഷനുമായി സഹകരിച്ച് ജലവിഭവ വകുപ്പാണ് ഇത് നടപ്പാക്കുക. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്.

കേരളത്തിലെ നദികളില്‍ പണിയുന്ന റെഗുലേറ്ററിന്റെ ലളിതവും ചെലവു കുറഞ്ഞതും എളുപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതുമായ മാതൃകയാണ് ഗോവന്‍ ബന്ധാരകള്‍. ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കൊണ്ട് ഷട്ടര്‍ ഇടുകയാണ് ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ച് നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ട് പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും അതുമൂലം കഴിയും.


വരള്‍ച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്ന് പഠന സമിതി 1871 മുതല്‍ 2008 വരെയുള്ള മഴയുടെ ലഭ്യത സമിതി വിശകലനം ചെയ്തു. കാലവര്‍ഷത്തില്‍ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുലാവര്‍ഷവും വേനല്‍ മഴയും ശീതകാല മഴയും കൂടുതല്‍ ലഭിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പെയ്യുന്ന മഴ വളരെ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വരള്‍ച്ചയുടെ പ്രധാന കാരണം. ലഭിക്കുന്ന മഴ ഉപരിതലത്തിലും ഭൂഗര്‍ഭത്തിലും വേണ്ടത്ര സംഭരിക്കപ്പെടുന്നില്ല. വനവിസ്തൃതിയിലും തണ്ണീര്‍ത്തട വിസ്തൃതിയിലും വന്ന കുറവ്, മനുഷ്യവാസ പ്രദേശങ്ങളുടെ വിസ്തൃതിയില്‍ വന്ന വര്‍ധന, നദികളിലെ വര്‍ധിച്ച മണല്‍ ഖനനം എന്നിവ ഇതിന് കാരണമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago