HOME
DETAILS

ലോക സമാധാനത്തിന് പരസ്പര സ്‌നേഹം പരത്തുക: സമസ്ത ബഹ്‌റൈന്‍ പെരുന്നാള്‍ സന്ദേശം

  
backup
July 06 2016 | 01:07 AM

samastha-bahrin-eid

മനാമ: സമാഗതമായ ഈദുല്‍ ഫിത്വര്‍ ലോക സമാധാനത്തിനും ശാന്തിക്കും ഉപകരിക്കുന്നതാവട്ടെ എന്നും വളര്‍ന്നു വരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ സ്‌നേഹവും ശാന്തിയും പ്രചരിപ്പിച്ച് ഉന്മൂലനം ചെയ്യണമെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.


ലോകത്തിന് ശാന്തിയും സമാധാനവും പകരാന്‍ പരസ്പരം സ്‌നേഹം പരത്തുന്നതു കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. അഭിനവ യുഗത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ  ദുഷ് ചെയ്തികളെയും അതിജീവിക്കാന്‍ പരസ്പര സ്‌നേഹത്തിലൂടെയും സമാധാനത്തിലൂടെയും സാധിക്കുമെന്നും യഥാര്‍ഥ മത വിശ്വാസികള്‍ക്ക് ഒരിക്കലും ഒരു തീവ്രവാദിയോ വര്‍ഗീയ വാദിയോ ഭീകരവാദിയോ ആകാന്‍ സാധ്യമല്ലെന്നും തങ്ങള്‍ പറഞ്ഞു.

ലോകത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കാനെത്തിയ പ്രവാചകന്മാരുടെ  ആസ്ഥാനങ്ങള്‍ പോലും ആക്രമിക്കപ്പെടുന്ന പ്രവണതയെ തീവ്രവാദമെന്നല്ല, മൃഗീയതയാണെന്നാണ് പറയേണ്ടതെന്നും പവിത്രമായ ഇത്തരം സ്ഥലങ്ങളെ മൃഗീയതകള്‍ കൊണ്ട് മലിനപ്പെടുത്തുന്നവരെ ജാതിയും മതവും തിരിച്ചു കാണാന്‍ സാധ്യമല്ലെന്നും അവര്‍ക്ക് ജാതിയോ മതമോ ഇല്ലെന്നും തങ്ങള്‍ പറഞ്ഞു.


ഇസ്‌ലാമില്‍ അനിവാര്യ ഘട്ടത്തില്‍ ശത്രുവുമായി യുദ്ധത്തിലേര്‍പ്പെടാന്‍ അനുവാദമുണ്ട്. പക്ഷെ, അവിടെ ആര് ആരെ എന്തിന് ആക്രമിക്കുന്നുവെന്ന് ഇരു വിഭാഗത്തിനും അറിയാം. എന്നാല്‍ ഇന്ന് അല്ലാഹുവും റസൂലും നിര്‍ഭയത്വം നല്‍കിയ പുണ്യഹറമുകളില്‍ വരെ എത്തി നില്‍ക്കുന്ന കൂട്ടക്കുരുതികളില്‍ ആരാണ്, എന്തിനാണ് കൊല്ലുന്നതെന്നും കൊല്ലപ്പെടുന്നതെന്നും മനസ്സിലാവുന്നില്ല. കൊന്നവനും കൊല്ലപ്പെട്ടവനും അതിന്റെ കാരണങ്ങളറിയാത്ത ഈ ഒരവസ്ഥയെ കുറിച്ച് തിരുനബി(സ) നേരത്തെ ഹദീസുകളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അവരെ തിരിച്ചറിയണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ആഗോള തലത്തില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാതി,മത,രാഷ്ട്രീയ വ്യത്യാസ മന്യെ സുമനസ്സുകളെല്ലാം കൈകോര്‍ത്ത് പിടിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും  അത്തരമൊരു മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

സ്‌നേഹം വേണ്ടവര്‍ക്ക് സ്‌നേഹവും സഹായം വേണ്ടവര്‍ക്ക് സഹായവും വിദ്യ വേണ്ടവര്‍ക്ക് വിദ്യയും ചികിത്സ വേണ്ടവര്‍ക്ക് ചികിത്സയും ആഹാരം വേണ്ടവര്‍ക്ക് ആഹാരവും ഉടുതുണിവേണ്ടവര്‍ക്ക് ഉടുതുണിയും നല്‍കി മാനവ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ തുടര്‍ന്നും രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
ഭീകരവാദവും വര്‍ഗീയതയും വെടിഞ്ഞ് ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ
അല്ലാഹു സൃഷ്ടിച്ചതെന്ന വിശുദ്ധ ഖുര്‍ആന്റെ ആശയത്തിലേക്ക് എല്ലാവരും മടങ്ങണമെന്നും ഈ രാജ്യത്ത് സ്‌നേഹവും സമാധാവും വളര്‍ത്താന്‍ പരിശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പരീക്ഷണവും പ്രതിസന്ധിയും ജീവിതത്തിന്റെ ഭാഗമാണ്. ക്ഷമയും സഹനവും ആര്‍ജിച്ച് വിപല്‍സന്ധികളെ അതിജീവിക്കാന്‍ കഴിയണം. പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് സമൂഹത്തെയും രാജ്യത്തെയും നന്മയിലേക്ക് നയിക്കാന്‍ കഴിയില്ല. മതാവബോധവും രാഷ്ട്രീയ ഇഛാശക്തിയും ഉള്ളവര്‍ക്കെ രാജ്യത്തിന്റെ കാവലാളാവാനും ധാര്‍മിക സംസ്‌കൃതിയുടെ സൂക്ഷിപ്പുകാരാവാനും കഴിയുകയുള്ളൂ. രാഷ്ട്രീയ  മത വ്യത്യാസമില്ലാതെ ധര്‍മക്ഷയം സര്‍വ മേഖലയിലും പ്രകടമാണ്. അധികാരഭ്രമവും ഭൗതികതയോടുള്ള അഭിനിവേശവുമാണ് പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നതെന്നും തങ്ങള്‍ സൂചിപ്പിച്ചു.

ഒരു മാസക്കാലത്തെ വ്രതവും മറ്റു സല്‍പ്രവൃത്തികളും പകര്‍ന്ന് തന്ന ആത്മവിശുദ്ധി കൈവിടാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ സുദിനം ആശംസിക്കുന്നതായും തങ്ങള്‍ അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 days ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  2 days ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 days ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  2 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  2 days ago