ലാഹോറില്‍ ചാവേര്‍ സ്‌ഫോടനം; ആറുപേര്‍ കൊല്ലപ്പെട്ടു
ലാഹോര്‍: ബെദിയാന്‍ റോഡില്‍ സൈന്യത്തെ ലക്ഷ്യംവച്ചു നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു സൈനികര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു. സെന്‍സസ് ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സൈനിക വാഹനത്തിനു സമീപത്തുവച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എത്രത്തോളം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് മാലിക് അഹ്മദ് ഖാന്‍ പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്ന് പഞ്ചാബ് നിയമന്ത്രി റാണാ സനാഉല്ല വ്യക്തമാക്കി.
പരുക്കേറ്റവരെ സംയുക്ത സൈനിക ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പാകിസ്താനില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."