HOME
DETAILS

ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍

  
backup
July 06 2016 | 02:07 AM

eid-celebration-today

കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വര്‍. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. മുജാഹിദ് ഒഴികെയുള്ള സംഘടനകള്‍ ഏകകണ്ഠമായാണ് പെരുന്നാള്‍ ഉറപ്പിച്ചത്. അനുഗ്രഹം എന്നാണ് ഈദ് എന്നവാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.


അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തുന്ന തക്ബീര്‍ ധ്വനികളാല്‍ ഈദിന്റെ സന്തോഷം എങ്ങും അലയടിച്ചു. വ്രതത്തിലൂടെയും സംസ്‌കരണത്തിലൂടെയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധി സമ്മാനിച്ച ഊര്‍ജവുമായാണ് മുസ്‌ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മുന്‍ വര്‍ഷത്തെ പോലെ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.

 

മനസ്സും ശരീരവും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെ വിശ്വാസികള്‍ വിട ചൊല്ലി. അടുത്ത റമദാന്‍ കൂടി അനുഭവിക്കാന്‍ ഭാഗ്യമുണ്ടാവണമെന്ന് പ്രാര്‍ഥിച്ചു, റമദാനില്‍ നേടിയെടുത്ത വിശ്വാസത്തെളിമ ഇനിയുള്ള നാളുകളിലും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ജാഗ്രതാ ബോധത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് വിതരണം പൂര്‍ത്തിയാക്കിയാണ് ഓരോ വിശ്വാസിയും ആഘോഷത്തിലേക്ക് കടന്നത്.


ഇന്നത്തെ പ്രഭാതത്തില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ മുഴക്കി പള്ളികളിലേക്ക്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്ദേശം. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറും.

 

രാവിലെ വിവിധ മസ്ജിദുകളിലെ പെരുന്നാള്‍ നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് പെരുന്നാള്‍. മലേഷ്യ, ജപ്പാന്‍, തായ്്‌ലന്റ്, ന്യൂസിലന്റ്, അമേരിക്ക എന്നിവിടങ്ങളിലും റമദാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് പെരുന്നാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 months ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 months ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 months ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 months ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 months ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 months ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 months ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 months ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 months ago