HOME
DETAILS

നവോദയം'സാന്ത്വന സഹായ പദ്ധതി'ക്ക് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം

  
backup
April 05, 2017 | 6:41 PM

%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a6%e0%b4%af%e0%b4%82%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af-%e0%b4%aa%e0%b4%a6%e0%b5%8d

അഞ്ചാലുമ്മൂട്: നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുന്ന 'സാന്ത്വനം' ധനസഹായ പദ്ധതിക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം. ജില്ലകളില്‍ മികച്ച സാന്ത്വന പദ്ധതികള്‍ നടപ്പാക്കി വരുന്ന ഓരോ ഗ്രന്ഥശാലയ്ക്ക് പ്രോത്സാഹനമായി 10,000 രൂപവീതം നല്‍കുന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് പാരിതോഷികം ലഭിക്കുക. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍പിള്ള, കൗണ്‍സിലംഗം എസ്. രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങിയ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരമാണ് അംഗീകാരം നേടാനായത്.
ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2007-ലെ പുത്തൂര്‍ സോമരാജന്‍ അവാര്‍ഡ് തുകയായ 10,000 രൂപ സ്ഥിരനിക്ഷേപമാക്കി ഗ്രന്ഥശാല രൂപംനല്‍കിയ സഹായ പദ്ധതിയാണിത്. പ്രിയപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഉറ്റവര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ സ്വീകരിക്കുന്ന പദ്ധതിയില്‍ ഇതിനകം നാലു ലക്ഷം രൂപാ സ്ഥിര നിക്ഷേപമായുണ്ട്. ഗ്രന്ഥശാല പരിധിയില്‍ മാരകരോഗങ്ങള്‍ക്കും അപകടങ്ങളില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കല്‍പ്പണി, മരംകയറ്റം എന്നീ ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായ രണ്ടുപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കി മുന്‍മന്ത്രി എം.എ ബേബിയായിരുന്നു പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നത്. ഇതിനകം ആയിരം മുതല്‍ 10,000 രൂപവരെ സഹായധനമായി രണ്ട് ലക്ഷത്തോളം രൂപ പദ്ധതി വഴി വിതരണം ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  10 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  10 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  10 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  10 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  10 days ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  10 days ago
No Image

അപകടത്തില്‍ നടുങ്ങി സഊദിയിലെ പ്രവാസി സമൂഹം; മൃതദേഹങ്ങൾ സഊദിയിൽ ഖബറടക്കും

Saudi-arabia
  •  10 days ago
No Image

ഇന്ത്യയിൽ ഒന്നാമൻ, ലോകത്തിൽ രണ്ടാമൻ; പുതു ചരിത്രമെഴുതി ഗെയ്ക്വാദ്

Cricket
  •  10 days ago