HOME
DETAILS

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

  
March 07, 2026 | 5:07 PM

kerala police issues alert fake i4c cyber fraud targeting citizens

തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിൻ്റെ (I4C) പേരിൽ നടക്കുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലിസ്. തട്ടിപ്പുകാർ വാട്‌സ്ആപ്പ്, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ അയക്കും. തുടർന്ന്, നിങ്ങളുടെ ഐപി അഡ്രസ് ഉപയോഗിച്ച് അശ്ലീല സൈറ്റുകൾ നോക്കിയെന്നോ വിദേശ കറൻസി ഇടപാടുകൾ നടത്തിയെന്നോ പറഞ്ഞ് ഭയപ്പെടുത്തും.

പിന്നീട്, അറസ്റ്റ് വാറൻ്റ്, കോടതി നടപടി എന്നിവ ഒഴിവാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെടും. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. 

എന്നാൽ, സർക്കാർ സംവിധാനങ്ങളോ പൊലിസോ ഇത്തരം ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫോണിലൂടെയോ ഇമെയിൽ വഴിയോ പണം ആവശ്യപ്പെടുന്നത് തട്ടിപ്പാണ്. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ നൽകുകയോ അരുത്.

പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?

തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ താഴെ അധികൃതരെ വിവരമറിയിക്കുക. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ഉടൻ വിളിക്കുകയോ,  www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി നൽകുകയോ ചെയ്യാം. അതേസമയം, തട്ടിപ്പ് നടന്ന് ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (Golden Hour) വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും പൊലിസ് വ്യക്തമാക്കുന്നു.

The Kerala Police has issued a critical warning regarding a new wave of cyber fraud where scammers impersonate the Indian Cyber Crime Coordination Centre (I4C).

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയുടെ ഏറ്റവും വലിയ പ്രശ്നം അവനാണ്: ഇർഫാൻ പത്താൻ 

Cricket
  •  4 days ago
No Image

ഷാർജയിൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ മിസൈൽ ആക്രമണം; രണ്ട് പേർക്ക് പരുക്ക്

uae
  •  4 days ago
No Image

ഊർജ്ജ പ്രതിസന്ധി: ഇന്ത്യ വീണ്ടും മണ്ണെണ്ണയിലേക്ക് മടങ്ങുന്നു; 21 സംസ്ഥാനങ്ങളിൽ വിതരണം പുനഃസ്ഥാപിക്കുന്നു

National
  •  4 days ago
No Image

സൂപ്പർതാരത്തിന് മൂന്ന് മത്സരങ്ങൾ നഷ്ടമാവും; ഡൽഹിക്ക് കനത്ത തിരിച്ചടി

Cricket
  •  4 days ago
No Image

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മേഖല സജ്ജം: അബുദബി ആരോഗ്യ വകുപ്പ്

uae
  •  4 days ago
No Image

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം റെഡിമെയ്ഡ് ദോശമാവിലെ ഭക്ഷ്യവിഷബാധയെന്ന് സംശയം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

National
  •  4 days ago
No Image

പരസ്യപ്രചാരണം അവസാന ലാപ്പില്‍; കൊട്ടിക്കലാശത്തിലേക്ക് നാടും നഗരവും

Kerala
  •  4 days ago
No Image

പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നു: പോ മോനേ വിജയാ... ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Kerala
  •  4 days ago
No Image

അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ അജണ്ട എന്തായിരുന്നു? അവിടെയാണോ ഡീല്‍ രൂപപ്പെട്ടത്?; മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍

Kerala
  •  4 days ago
No Image

ഊർജ്ജ പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

International
  •  4 days ago