അജ്മീര്‍ ദര്‍ഗാ തലവന്‍ സംഘ്പരിവാറിന്റെ പിടിയിലെന്ന്
കൊല്ലം: കന്നുകാലികളെ കൊല്ലുന്നതും ബീഫ് ഉപയോഗവുമാണ് രാജ്യത്ത് വര്ഗീയവിദ്വേശം പ്രചരിപ്പിക്കുന്നതെന്നും മുസ്ലിംകളുടെ ഇവയുടെ ഉപയോഗം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ജീവപര്യന്തം തടവ് നല്കല് സ്വാഗതാര്‍ഹമാണെന്നുമുള്ള അജ്മീര്‍ ദര്‍ഗാ തലവന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് കൊല്ലം മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ മണ്ഡലം ചെയര്മാന് സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് നവാസ് റഷാദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സൂഫികള്‍ നരേന്ദ്ര മോദിയുടെ പാവയായി മാറിയെന്നും മോദിയുടെ ചെലവില്‍ കാവി ധരിച്ച് ഹജ്ജിന് പോയ വ്യക്തിയാണ് അജ്മീര്‍ തലവന്‍ അലി ഖാനെന്നും സംഘപരിവാര്‍ നടത്തിയ സൂഫി സമ്മേളനത്തിന്റെ വക്താവ് കൂടിയാണ് അദ്ദേഹമെന്നും നവാസ് റഷാദി അഭിപ്രായപ്പെട്ടു. കരിക്കോട് ഷറഫ്, സജീബ് എസ്. പോച്ചയില്‍, ആര്.കെ. ഷഹീര്‍, പാലയ്ക്കല്‍ ഷാജഹാന്, സിയാദ് ഷാജഹാന്, നിയാസ്, ഷംനാദ്, നൗഫല്‍, സുധീര്‍, ഷാനവാസ്, തന്‍സീര്‍, കമര്‍, അനസ്, മുബാറഖ്, ജോമോന്, കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."