മഹിജക്കെതിരേയുള്ള പൊലിസ് നടപടി: കേരളത്തില്‍ പൊലിസ് നരനായാട്ടു നടത്തുന്നു: ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും ജിഷ്ണുവിന്റെ സഹോദരിയേയും കുടുംബാംഗങ്ങളേയും മൃഗീയമായി തല്ലിച്ചതച്ച പൊലിസ് നടപടിയെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അപലപിച്ചു. ഇത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും കേരളത്തില്‍ പൊലിസ് നരനായാട്ട് നടത്തുകയാണെന്നും മകനെ നഷ്ടപ്പെട്ട നിസഹായയായ അമ്മയേയും സഹോദരിയേയും റോഡിലൂടെ വലിച്ചിഴച്ചും മൃഗീയമായി മര്‍ദിച്ചതിലൂടെയും പിണറായി സര്‍ക്കാരിന്റെ കാട്ടുനീതിയാണ് വെളിവാക്കപ്പെടുന്നതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. തഴവ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും എതിരെ തഴവ പാവുമ്പ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തഴവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണിലാല്‍ എസ് ചക്കാലത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.ജി രവി, തൊടിയൂര്‍ രാമചന്ദ്രന്‍, ചിറ്റുമൂല നാസര്‍, രമാഗോപാലകൃഷ്ണന്‍, മുനമ്പത്ത് വഹാബ്, കബീര്‍ എം. തീപ്പുര, എന്‍ അജയകുമാര്‍, എം.എ ആസാദ്, കെ.പി.രാജന്‍, ബി.അനില്‍കുമാര്‍, ടോമി എബ്രഹാം, ഡി.വി സന്തോഷ്, തോപ്പില്‍ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. കുറ്റിപ്പുറം ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പഞ്ചായത്ത് മെമ്പറന്‍മാരായ പാവുമ്പ സുനില്‍, ബിജു പാഞ്ചജന്യം, റ്റി.കെ ശ്രീദേവി, സിംല, തൃദീപ് കുമാര്‍, താജിറ സൈനുദ്ദീന്‍, ജയലക്ഷ്മി, വാലയില്‍ ഷൗക്കത്ത്, റാഷിദ് വാലയില്‍, കലീലുദ്ദീന്‍ പൂയപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."