HOME
DETAILS
MAL
മോദിയുടെ സാമ്പത്തിക നയവും വര്‍ഗീയതയും രാജ്യത്തെ തകര്‍ക്കുന്നു: മന്ത്രി മാത്യു ടി തോമസ്
backup
April 05 2017 | 20:04 PM
വെട്ടത്തൂര്‍: പുത്തന്‍ സാമ്പത്തിക നയങ്ങളും വര്‍ഗീയതയും കൊണ്ട് രാജ്യത്തിന്റെ സമ്പത്ത് ഘടനയും സംസ്കാരവും തകര്‍ക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് മന്ത്രി മാത്യു ടി തോമസ്. വെട്ടത്തൂര്‍ കാരയില്‍ എല്‍.ഡി.എഫിന്റെ തരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്മോഹന് സിങ് പിന്തുടര്ന്നതിന്റെ തുടര്‍ച്ച തന്നെയാണ് മോദിയും ചെയ്യുന്നത്. മോദിക്ക് ഇതിനു പിന്നില്‍ വര്‍ഗീയ അജണ്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി. മണികണ്ഠന് മാസ്റ്റര്‍ അധ്യക്ഷനായി.
എസ്. അജയ്കുമാര്‍, ഏറാടന്‍ സൈതലവി, കരുവാത്ത് ചന്ദ്രിക, പി. ശ്രീനിവാസന്, എം. ശശീധരന് വി. മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."