കുരുന്നുകള്‍ക്ക് നവ്യാനുഭവമായി പ്രവേശനോത്സവം
കക്കട്ടില്‍: വട്ടോളി ഗവ. യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ വിനോദന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഡോ. ശശികുമാര്‍ പുറമേരി പ്രഭാഷണം നടത്തി.
വാര്‍ഡ് മെംബര്‍ സി.പി സജിത, ടി. രാജന്‍, പി.സി കൃഷ്ണന്‍, കെ.സി രാജീവന്‍, മനോജ്, പി. കുഞ്ഞമ്മദ്, സുജാത സംസാരിച്ചു. രജനി ടീച്ചര്‍ സ്വാഗതവും ഷീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
വാണിമേല്‍: പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോത്സവം നിടുംപറമ്പ് എല്‍.പി സ്‌കൂളില്‍ പ്രസിഡന്റ് ഒ.സി ജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ചന്തു മാസ്റ്റര്‍, എം.കെ മജീദ്, എന്‍.പി വാസു, പി.പി ചാത്തു, സുജിത്ത്, ഫൗസിയ സംസാരിച്ചു.
കക്കട്ടില്‍: കുറുവന്തേരി യു.പി സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായ ഘോഷയാത്രയോടെയും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയും നടന്നു. പി.ടി.എ പ്രസിഡന്റ്് എ.ആര്‍.കെ ഷമീനയുടെ അധ്യക്ഷതയില്‍ എ. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ ശശിധരന്‍ കണ്ടോത്ത് പ്രഭാഷണം നടത്തി. കെ. രാഘവന്‍, യു. ദാമോദരന്‍, സി.കെ അബു, സി.ആര്‍ ജയലക്ഷ്മി, സി.പി ഗീത സംസാരിച്ചു.
നവാഗതരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവും കിറ്റും മാനേജര്‍ എം. രവീന്ദ്രന്‍ നമ്പ്യാര്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."