HOME
DETAILS
MAL
ബാലുശ്ശേരി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്തും
backup
June 14 2018 | 05:06 AM
ബാലുശ്ശേരി: നിപാ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തനം നിലച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും.
ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധസംഘടനകളുടെയും യോഗത്തിലാണു തീരുമാനം. പരിസരം ശുചീകരിച്ച് പെയിന്റിങ് നടത്തുന്നതിന് സന്നദ്ധസംഘടനകളുടെ സേവനം ലഭ്യമാക്കും.
ബാലുശ്ശേരി അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി, ലയണ്‍സ് ക്ലബ്, വ്യാപാരി വ്യവസായി സമിതി എന്നിവ ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങള്‍ സൗജന്യമായി നല്‍കും. താലൂക്ക് ആശുപത്രി സ്റ്റാഫ് കമ്മിറ്റിയും സംഭാവന നല്‍കും. 17ന് ജനപങ്കാളിത്തതോടെ ആശുപത്രി ശുചീകരണം നടത്തും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."