പിതാവിനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും
മഞ്ചേരി: പിതാവിനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ക്കു 10 വര്‍ഷം തടവും 36,000 രൂപ വീതം പിഴയും. മഞ്ചേരി പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ. സുഭദ്രാമ്മയാണ് ശിക്ഷ വിധിച്ചത്.
നന്നംമുക്ക് അബ്ദുല്ലക്കുട്ടി, ആലപ്പുഴ സ്വദേശികളായ അഭിലാഷ്, സുധീഷ്, രാജീവ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പൊന്നാനി നന്നംമുക്ക് അബൂബക്കര്‍ (66), മകന്‍ ഷാജി (42) എന്നിവരാണ് അക്രമിക്കപ്പെിരുന്നട്ടത്. 2008 ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ഷാജി അബ്ദുല്ലക്കുട്ടിയുടെ മകളെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. ഈ വിരോധത്തില്‍ പൂച്ചപ്പടിയില്‍ വീടിനു മുന്നില്‍വച്ചു കാറില്‍ വാടകഗുണ്ടകളുമായെത്തിയ പ്രതികള്‍ ഷാജിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും അബൂബക്കറിനെ ഇരുമ്പു പൈപ്പുകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
കേസിലെ ഒന്നാംപ്രതി ബഷീര്‍ വിചാരണയുടെ തുടക്കത്തില്‍ ഹാജരായില്ല. കേസില്‍ ആകെ 16 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അബ്ദുല്ലക്കുട്ടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."