സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: സി.പി.എം ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പുതുക്കോട് പനോളില്‍ പി.പി മുരളീധരന് കൊല്ലപ്പെട്ട കേസില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മൂന്നാം പ്രതി അഴിഞ്ഞിലം പാറമ്മല്‍ അരക്കില്ലത്ത് വീട്ടില്‍ ജിജു(32), ആറാം പ്രതി പുതുക്കോട് പള്ളിപ്പടി കുരുണിയന്തൊടി ശോഭിദാസ് (36) എന്നിവരെയാണ് കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫയും സംഘവും പിടികൂടിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ശോഭിദാസിനെ കഴിഞ്ഞ ദിവസം നടക്കാവ് പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലക്കേസിലെ പ്രതിയാണെന്നും ഒളിവിലായിരുന്നുവെന്നും അറിയുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലാഴിയില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ജിജുവിനെ പൊലിസ് പിടികൂടുന്നത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുരളീധരന് ജനുവരി 19 നാണ് മരിച്ചത്. 2015 നവംബര്‍ 29ന് സി.പി.എം-ബി.ജെ.പി സംഘര്ഷത്തിനിയൊണ് മുരളീധരന് ഗുരുതരമായി പരുക്കേറ്റത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 ാം വകുപ്പ് അനുസരിച്ചാണ് പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ 16 പ്രതികളാണുണ്ടായിരുന്നത്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."