പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതായി പരാതി
നിലമ്പൂര്‍: പ്ലാസ്റ്റിക് വിമുക്ത നഗരത്തില്‍ അധികൃതരുടെ മൂക്കിന് താഴെ മാലിന്യനിക്ഷേപം നിര്‍ബാധം തുടരുന്നു. നിലമ്പൂര്‍ മിനി ബൈപാസിനോട് ചേര്‍ന്ന് പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാസങ്ങളായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസവും കത്തിക്കുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും തള്ളിയ പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടം കത്തിക്കുന്നത്. വിഷപ്പുക ശ്വസിച്ച് യാത്രകാര്‍ക്കും മറ്റും പ്രയാസങ്ങളും അനുഭവപ്പെടുന്നുണ്ട്. ദിവസവും ഇവിടെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാസങ്ങളായി നീക്കം ചെയ്യാതെ വൃത്തിഹീനമായി കിടക്കുന്നത് മൂലം അസഹ്യമായ ദുര്‍ഗന്ധവും വമിക്കാറുണ്ട്. ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന യാത്രകാര്‍ക്കും കച്ചവടാവശ്യങ്ങള്‍ക്ക് വരുന്ന പൊതുജനങ്ങള്‍ക്കും കാല്‍നടകാര്‍ക്കും പരിസരങ്ങളിലെ കച്ചവടക്കാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ക്കും ഇത് ദുരിതമായിരിക്കുകയാണ്. പ്ലാസ്റ്റികിനു പുറമെ അഴുകിയ പഴവര്‍ഗങ്ങളും ഇവിടെ തള്ളുന്നുണ്ട്. കഴിഞ്ഞ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നഗരസഭ വടപുറം പ്രവേശന കവാടം മുതല്‍ കനോലിപ്ലോട്ട് വരെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് നിലമ്പൂരിലെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നഗരസഭാ കാര്യാലയത്തിനു കേവലം മീറ്ററുകള്‍ക്കകലെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."