HOME
DETAILS
MAL
മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ എഫ്.ഐ.ആർ
backup
July 06 2016 | 04:07 AM
തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യും. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് നടപടി.
വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര് കേസില്‍ പ്രതികളാകുമെന്നാണ് സൂചന. മൈക്രോഫിനാന്‍സ് വഴി 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വി.എസ് അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകും. നിയമോപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."