HOME
DETAILS
MAL
ഇരട്ടകൊലപാതകം: അനുശാന്തി ഹൈക്കോടതിയെ സമീപിച്ചു
backup
July 06 2016 | 04:07 AM
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അനുശാന്തി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
കാമുകനൊപ്പംചേര്‍ന്ന് സ്വന്തം കുഞ്ഞിനേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ കേസില്‍ തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍, കേസ് സംശയാതീതമായി തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുശാന്തി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."