അനധികൃത പൊളിച്ചുമാറ്റല്‍: വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു
പൂച്ചാക്കല്‍: പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ചേര്‍ത്തല അരൂക്കുറ്റി റോഡരികിലെ വ്യാപാരസ്ഥാപനങ്ങളുടെ വശങ്ങള്‍ പൊളിക്കുന്നെന്ന് ആരോപിച്ച് അരൂക്കുറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഇന്നലെ അരൂക്കുറ്റി പഞ്ചായത്തില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തി.
ഹര്‍ത്താലായതിനാല്‍ ഇന്നലെ പൊളിക്കുന്നതിനുള്ള തൊഴിലാളികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എത്തിയില്ല. വ്യാപാരികള്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കു പരാതി നല്‍കി. കയ്യേറ്റങ്ങള്‍ പൊളിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് അവര്‍ വ്യക്തമാക്കി. മുന്‍കൂട്ടിയോ, രേഖാമൂലമോ അറിയിപ്പുകള്‍ നല്‍കാതെയാണ് ഇപ്പോഴത്തെ നടപടികളെന്നു പറഞ്ഞപ്പോള്‍ വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചു വിളിച്ചുപറഞ്ഞിരുന്നെന്ന് അധികൃതര്‍ മറുപടി നല്‍കി.
എന്നാല്‍ അത് കേള്‍ക്കാത്തവരും ശ്രദ്ധിക്കാത്തവരും കയ്യേറ്റമില്ലാത്തതിനാല്‍ പൊളിക്കാത്തവരുമുണ്ടെന്നും അളവുകളോ, തെളിവുകളോ ഇല്ലാതെ പൊളിക്കുന്ന നടപടിയാണ് ഇപ്പോഴെന്നും ഉപയോഗിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഹര്‍ത്താലിനോട് അനുബന്ധിച്ചു വടുതലയില്‍ പ്രകടനവും നടത്തി. പ്രസിഡന്റ് സി.കെ. അഷറഫ്, വി.സി. രാജേന്ദ്രന്‍, സക്കീര്‍ മുഹമ്മദ്, സി.കെ.ചന്ദ്രബോസ്, കെ.പി. ഫസീര്‍, വി.എ. അബ്ദുല്‍കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."