ലോകകപ്പ് ഫുട്‌ബോള്‍: റോഡ്‌ഷോ നടത്തി
കല്‍പ്പറ്റ: ഇന്നാരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളെ വരവേറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കല്‍പ്പറ്റ നഗരസഭയുടെയും, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും, യുവജനക്ഷേമ ബോര്‍ഡിന്റെയും എഫ്.സി. കല്‍പ്പറ്റയുടെയും, ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡ് ഷോ നടത്തി.
ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സംസ്ഥാന അംഗം കെ. റഫീഖ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ സാജിദ് എന്‍.സി, എ.ഡി ജോണ്‍, കെ.പി വിജയ്, ഷഫീഖ് ഹസ്സന്‍ മടത്തില്‍, സെക്രട്ടറി സതീഷ്‌കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫിസര്‍ പ്രദീപ് കുമാര്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. സഫറുല്ല, ട്രഷറര്‍ ടി.എസ് രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, കെ.ടി ബാബു, ടി. മണി, വിവിധ അസോസിയേഷന്‍ ഭാരവാഹികളായ ബൈജു ജി.എസ്, സുബൈര്‍ ഇളകുളം, ഷാജി പോള്‍, ടി. ശശി, എം.ടി മത്തായി, ലൂക്കാ ഫ്രാന്‍സീസ്, പരിശീലകരായ ടി. താലീബ്, ജിജോനിധി, അനൂപ് എല്‍, അശോകന്‍ വി.എം, നാസര്‍ കുരുണിയന്‍, സലീം, കബീര്‍, അഭിലാഷ്, സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കായികതാരങ്ങള്‍ പങ്കെടുത്തു. സമാപനത്തില്‍ ഓര്‍മ മരങ്ങളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഫുട്‌ബോള്‍താരം സുഷാന്ത് മാത്യുവിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് സുഷാന്ത് മാത്യുവിന്റെ നേതൃത്വത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ഓര്‍മ മരം വിതരണം ചെയ്തു. ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ സുധീര്‍ കിഷന്‍ സംസാരിച്ചു. സലീം കടവന്‍ നന്ദി പറഞ്ഞു.
വെള്ളമുണ്ട: ലോകകപ്പ് ഫുട്‌ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നിന് സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ഗീത ബാബു ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന കുടുവ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രേം പ്രകാശ്. വൈസ് പ്രസിഡന്റ് ടി.കെ മമ്മൂട്ടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുധ പി.കെ, പി.കെ അമീന്‍, മുരളി മാസ്റ്റര്‍, പ്രസാദ് വി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."