ജയ കുറ്റക്കാരിയെന്ന വിധിപുറപ്പെടുവിക്കാനാകില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന വിധി പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രിം കോടതി. കര്‍ണാടക സര്‍ക്കാരിന്റെ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതി വിധി പറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ശശികലയെ കുറ്റവാളിയായി പ്രഖ്യാപിച്ച കോടതി ജയലളിത കുറ്റക്കാരിയാണോ അല്ലയോ എന്ന് പ്രസ്താവിച്ചില്ലെന്നും അതിനാല്‍ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി പിഴയിട്ട 100 കോടി രൂപ ജയയുടെ സ്വത്തില്‍ നിന്ന് പിടിച്ചെടുക്കണമെന്നായിരുന്നു ശശികല കുറ്റവാളിയാണെന്ന വിധിയില്‍ സുപ്രിം കോടതി പറഞ്ഞിരുന്നത്. എന്നാല്‍ ജയലളിത കുറ്റക്കാരിയാണോ അല്ലയോ എന്ന് വിധിയില്‍ പരമര്‍ശിക്കാത്തിടത്തോളം കാലം ജയയുടെ സ്വത്തില്‍ നിന്ന് പിഴത്തുക ഈടാക്കാനാകില്ലെന്നും അതുകൊണ്ട് വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."