ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചു- ആരോപണവുമായി പാകിസ്താന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താന്‍. പുലര്‍ച്ചെ നാലു മണിക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയില്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നാണ് ആരോപണം. പാക് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
പാക് വ്യോമസേന പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നു. തിരിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ വീണത്. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചില്ല. പാക് മേജര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
Indian aircrafts intruded from Muzafarabad sector. Facing timely and effective response from Pakistan Air Force released payload in haste while escaping which fell near Balakot. No casualties or damage.
— Maj Gen Asif Ghafoor (@OfficialDGISPR) February 26, 2019
പുല്‍വാമ ആക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് പാകിസ്താന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പാക് കരസേനാ മേധാവി ജനറല്‍ കമര്‍ ജാവേദ് ബാജ് വ പാക് സൈനികരെ വിന്യസിച്ചിട്ടുള്ള കശ്മീരിലെ നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച റാവല്‍പിണ്ടിയിലെ സേനാ ആസ്ഥാനത്തെത്തിയ അദ്ദേഹം യഥാര്‍ഥ നിയന്ത്രണരേഖ (എല്‍.എ.സി), നിയന്ത്രണരേഖ (എല്‍.ഒ.സി), വര്‍ക്കിങ് ബൗണ്ടറി എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."