ഇപ്പോള്‍ ആ വിശ്വാസവും നഷ്ടപ്പെട്ടു
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടായിട്ടും മതേതരവും ജനാധിപത്യവും ഏറക്കുറേ ഗുരുതരമായ പരുക്കില്ലാതെ നിലനിന്നിരുന്നു. ഇന്ത്യയോടൊപ്പമോ അതിനു ശേഷമോ സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും സ്വാതന്ത്ര്യം കിട്ടാക്കനിയായി മാറിയതാണ് ചരിത്രം.
ഇന്ത്യയുടെ മത സൗഹാര്‍ദത്തിന്റെ മഹാനായ പിതാവിനെ ക്രൂരമായി കൊന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ സ്വതന്ത്ര ഭാരതത്തില്‍ കലാപങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേ നാടിന്റെ നാനാഭാഗങ്ങളില്‍ കൊലയും കൊള്ളയും കൊള്ളിവയ്പ്പും നടന്നു.
വര്‍ഗീയവാദികള്‍ക്കും തീവ്രവാദികള്‍ക്കുമെതിരേ പ്രയോഗിക്കാന്‍ ജനങ്ങള്‍ക്കൊരു ആയുധമുണ്ടായിരുന്നു.
ഇരുതല മൂര്‍ച്ചയുള്ള വജ്രായുധം. അഞ്ചു കൊല്ലത്തിലൊരിക്കല്‍ സമ്മതിദാന അവകാശമെന്ന ആ ആയുധം അവരുപയോഗിച്ചു. പലരുടെയും സ്ഥാനമാനങ്ങള്‍ തെറിച്ചു വീണു. വമ്പന്‍മാര്‍ നിലം പരിശായി. മതേതര ജനാധിപത്യ വാധികള്‍ അങ്ങനെയെങ്കിലും ആശ്വാസം കൊണ്ടു. കലാപങ്ങളും അക്രമങ്ങളും ഭരണകൂട ഭീകരതയും കാണുമ്പോള്‍ ഈയൊരവസരത്തിനു വേണ്ടിയാണ് ജനം കാത്തിരുന്നത്. പക്ഷേ, വര്‍ത്തമാന കാലഘട്ടം ആ വിശ്വാസവും നഷ്ടപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ വിനിയോഗിക്കുന്ന സമ്മതിദാനാവകാശം അട്ടിമറിച്ച് ഫാസിസം കൊലവിളി നടത്തുമ്പോള്‍ പാവം പൊതുജനത്തിന് വിലപിക്കാനല്ലാതെ മറ്റെന്തിനാകും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."